കെ. പദ്മകുമാർ ഐ.പി.എസ്, ഷെയ്ഖ് ദർവേശ് സാഹിബ് ഐ.പി.എസ്. | Photo: Mathrubhumi
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് മാറ്റം. എ.ഡി.ജി.പിമാരായ കെ. പദ്മകുമാര്‍ ഐ.പി.എസിനും ഷെയ്ഖ് ദര്‍വേശ് സാഹിബ് ഐ.പി.എസിനും ഡി.ജി.പി. റാങ്കില്‍ സ്ഥാനക്കയറ്റം നല്‍കി. പോലീസ് ആസ്ഥാന എ.ഡി.ജി.പിയായിരുന്ന കെ. പത്മകുമാറിനെ ജയില്‍ മേധാവിയായും ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ഷെയ്ഖ് ദര്‍വേശ് സാഹിബിനെ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലായും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
ഡി.ജി.പിക്ക് തുല്യമായ എക്‌സ് കേഡര്‍ പദവി സൃഷ്ടിച്ചാണ് പത്മകുമാറിന്റെയും ഷെയ്ഖ് ദര്‍വേശ് സാഹിബിന്റേയും നിയമനം. എ.ഡി.ജി.പിമാരായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലും എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ജയില്‍ മേധാവിയായിരുന്നു. ആംഡ് ബറ്റാലിയന്‍ എ.ഡി.ജി.പിയായിരുന്നു എച്ച്. വെങ്കടേഷ്.
ഡി.ജി.പി. പദവിയിലുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ, എക്‌സൈസ് കമ്മിഷണര്‍ എസ്. ആനന്ദ കൃഷ്ണന്‍ എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് രണ്ട് പേര്‍ക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കിയത്. നിലവില്‍ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി. അനില്‍ കാന്ത് ജൂണില്‍ വിരമിക്കുന്ന ഒഴിവിലേക്ക് പരിഗണിക്കേണ്ട എട്ട് പേരുടെ പട്ടിക കേന്ദ്രത്തിന്റെ പരിഗണനയിലാണ്.
Content Highlights: kerala police two new dgps K Padmakumar IPS Shaik Darvesh Saheb IPS


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..