ആവര്‍ത്തിച്ച് പ്രതിയായാല്‍ കരുതല്‍ തടങ്കല്‍; ലഹരിക്കടത്ത് പതിവാക്കിയവരെ കുരുക്കാന്‍ പോലീസ്‌


രാജേഷ് ജോർജ്

പ്രതീകാത്മക ചിത്രം

കൊച്ചി: മയക്കുമരുന്ന് കടത്ത് പതിവാക്കിയവരെ കുരുക്കാൻ കരുതൽ തടങ്കൽ നിയമം നടപ്പാക്കാനൊരുങ്ങി പോലീസ്. ലഹരിക്കേസുകളിൽ ആവർത്തിച്ച് പ്രതികളാകുന്നവർ കൂടുന്ന സാഹചര്യത്തിലാണ് 1988-ലെ ‘പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ആക്ട് (പിറ്റ്) നടപ്പാക്കാൻ പോലീസ് തയ്യാറെടുക്കുന്നത്.

ഈ നിയമപ്രകാരം മയക്കുമരുന്നുമായി ഒരിക്കൽ പിടികൂടിയവർ സമാനകേസുകളിൽ പ്രതികളായാൽ ഒരുവർഷംവരെ കരുതൽ തടങ്കലിലാക്കാം. ജില്ലാ പോലീസ് മേധാവിമാരും സിറ്റി പോലീസ് കമ്മിഷണർമാരും നൽകുന്ന ശുപാർശയിൽ ആഭ്യന്തരവകുപ്പാണ് തീരുമാനമെടുക്കേണ്ടത്.1988-ലാണ് കേന്ദ്രനിയമം നിലവിൽവന്നത്. കേരളത്തിൽ ഈ നിയമം പ്രയോഗത്തിൽവന്നിട്ടില്ല. അപകടകരമായ മയക്കുമരുന്നുകളുടെയും ലഹരിപദാർഥങ്ങളുടെയും അനധികൃതവിതരണം തടയുകയാണ് നിയമംകൊണ്ട് ഉദ്ദേശിക്കുന്നത്.

ലഹരിക്കേസുകൾ കൂടി

മുൻവർഷങ്ങളെ അപേക്ഷിച്ച് ലഹരിക്കേസുകൾ ഈ വർഷം കുതിച്ചുയർന്നിട്ടുണ്ട്. 2021-ൽ കേരളത്തിൽ ആകെ എണ്ണായിരത്തോളം ലഹരിക്കേസുകൾ ഉണ്ടായിരുന്നിടത്ത് ഈ വർഷം ഒക്ടോബർവരെ 18,500-നു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതികളുടെ എണ്ണം 21,000 കടന്നു. കഴിഞ്ഞ വർഷം 7267 പേരായിരുന്നു അറസ്റ്റിലായത്. രാജ്യമൊട്ടാകെ 2021-ൽ 68,390 പേർ അറസ്റ്റിലായപ്പോൾ അതിന്റെ 10 ശതമാനത്തിലധികം കേരളത്തിലായിരുന്നു.

എം.ഡി.എം.എ., എൽ.എസ്.ഡി. സ്റ്റാമ്പ്, ഹാഷിഷ് ഒായിൽ എന്നിവ പിടികൂടുന്നതും കേരളത്തിൽ കൂടുതലാണ്. രാജ്യമൊട്ടുക്ക് 2021-ൽ 4291 സ്റ്റാമ്പുകൾ പിടികൂടിയപ്പോൾ അതിൽ 831-ഉം കേരളത്തിലായിരുന്നു. 97.5 കിലോഗ്രാം ഹാഷിഷ് ഒായിൽ പിടികൂടിയതിൽ 10 കിലോയും 116 കിലോ എം.ഡി.എം.എ. പിടികൂടിയതിൽ 5.14 കിലോയും കേരളത്തിൽനിന്നായിരുന്നു.

കേസുകൾ മൂന്നുതരത്തിൽ

നിലവിൽ മയക്കുമരുന്ന് കേസുകൾ പിടികൂടുന്നത് മൂന്നുതരത്തിലാണ് പരിഗണിക്കുന്നത്. വളരെ ചെറിയ അളവിൽ പിടികൂടുന്നവർക്ക് ജാമ്യം ലഭിക്കാറുണ്ട്. ഇടത്തരം അളവിലും വിൽപ്പന ലക്ഷ്യംവെച്ചുള്ള അളവിലും ലഹരി കൈവശംവെക്കുന്നവരെ റിമാൻഡ് ചെയ്യും.

എം.ഡി.എം.എ. 0.5 ഗ്രാം മുതൽ മുകളിലേക്കും ആംഫെറ്റമിൻ രണ്ട് ഗ്രാം മുതലും ഹാഷിഷ് ഓയിൽ 100 ഗ്രാമിനു മുകളിലും ബ്രൗൺഷുഗർ അഞ്ചുഗ്രാമിനും കഞ്ചാവ് ഒരു കിലോക്കും മുകളിൽ കൈവശം വെക്കുന്നവരെയാണ് ഇപ്പോൾ കോടതിയിൽ ഹാജരാക്കുന്നത്.

ഈ അളവിലും അതിൽ കൂടുതലും ലഹരി കൈവശംവെക്കുന്നവരെയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് പോലീസ് നീക്കം.

Content Highlights: kerala police pit prevention of illicit traffick in narcotic drug and psychotropic substances act


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented