പോലീസിലെ പി.എഫ്.ഐ ബന്ധം; എന്‍.ഐ.എ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരളപോലീസ്


Photo: PTI

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധമെന്ന് എന്‍.ഐ.ഐ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത നിഷേധിച്ച് കേരള പോലീസ്. പി.എഫ്.ഐ ബന്ധമുള്ള 873 പോലീസുകരുടെ വിവരങ്ങള്‍ എന്‍.ഐ.എ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പോലീസ് ഇറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഇത്തരം പോലീസുകാരുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ എന്‍.ഐ.എ. പരിശോധിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്‌. സംസ്ഥാനത്ത് പി.എഫ്.ഐയുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടന്നതിന് ശേഷവും പോലീസുകാരും നേതാക്കളും തമ്മില്‍ നിരന്തരമായി ബന്ധപ്പെട്ടിരുന്നു. ഹര്‍ത്താല്‍ സമയത്ത് പോലീസും നേതാക്കളും ഫോണില്‍ ബന്ധപ്പെട്ടെന്നും എന്‍.ഐ.എയുടെ കണ്ടെത്തിയിരുന്നു.



പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിരോധിക്കുന്നതിന് മുമ്പ് ഇടുക്കിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പോലീസിന്റെ ഡാറ്റാ ബേസില്‍ നിന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. ഇയാളെ പിരിച്ചു വിട്ടിരുന്നു. കോട്ടയത്ത് വനിതാപോലീസ് ഉദ്യോഗസ്ഥ പി.എഫ്.ഐയുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ ഉണ്ടായി. ഇതടക്കമുള്ള വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ശേഖരിച്ചിരുന്നു. തുടർന്നാണ് ഇത്തരം ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ എൻ.ഐ.എ കൈമാറിയെന്ന വാർത്തവന്നത്.

Content Highlights: kerala police pfi link


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented