തിരുവനന്തപുരം: കേരള പോലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്ടറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ ഉത്തരം പറയാതെ സംസ്ഥാന സര്‍ക്കാര്‍.
കേരള പോലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്ടർ ഇതുവരെ ഓരോ മാസവും എത്ര പറന്നു. ഇതുവരെ കോപ്ടര്‍ ഉപയോഗിച്ചതിന്റെ ആവശ്യങ്ങള്‍ മറ്റ് വിശദാംശങ്ങള്‍ എന്നിവ തേടി കാക്കനാട് സ്വദേശി ധനരാജ് ആണ് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയത്.
എന്നാല്‍ ഹെലികോപ്ടറിന്റെ ഉപയോഗം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് മറുപടി. അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ സംസ്ഥാനത്തെ കോണ്‍ഫിഡന്‍ഷ്യല്‍ ബ്രാഞ്ച് ആണ് കൈകാര്യം ചെയ്യുന്നത്. ഈ ബ്രാഞ്ചിനെ വിവരാവകാശ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അതിനാല്‍ മറുപടി നല്‍കാനാകില്ലെന്നെന്നാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ധനരാജിനെ അറിയിച്ചിരിക്കുന്നത്.
Content Highlight: kerala police helicopter