വിസ്മയ
തിരുവനന്തപുരം: ഭര്‍ത്താവിന്റെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയ്ക്ക് നീതി ലഭിച്ചതില്‍ അഭിമാനിക്കുന്നെന്ന് കേരളാ പോലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ കുറിപ്പിലൂടെയാണ് കേരളാ പോലീസിന്റെ പ്രതികരണം. കിലോക്കണക്കിന് സ്വര്‍ണവും നോട്ടുകെട്ടുകളും മോഹിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാര്‍ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്കുമുളള ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധിയെന്നും കുറിപ്പില്‍ പറയുന്നു.
Also Read
കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പൊന്നുപോലെ വളര്‍ത്തി, സമ്പാദ്യമെല്ലാം നല്‍കി വിവാഹം ചെയ്ത് അയക്കുന്ന തങ്ങളുടെ പെണ്‍മക്കള്‍ ഭര്‍തൃകുടുംബത്തില്‍ സ്ത്രീധന പീഢനത്തിന് വിധേയയാകുന്നത് കണ്ണീരോടെ സഹിക്കേണ്ടിവരുകയാണ് പലമാതാപിതാക്കളും.
പഴുതടച്ച അന്വേഷണത്തിലൂടെ 80-ാം ദിവസം കുറ്റപത്രം നല്‍കി വിസ്മയക്ക് നീതി ഉറപ്പാക്കി കേരള പോലീസ്. ദക്ഷിണമേഖല ഐജി ശ്രീമതി. ഹര്‍ഷിത അട്ടല്ലൂരി IPS ന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി. ശ്രീ. പി.രാജ്കുമാറാണ് വിസ്മയ കേസില്‍ അന്വേഷണം നടത്തിയത്. കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്ത് 80-ാം ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം മികവുകാട്ടുകയും ചെയ്തു. വിസ്മയയുടെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും കണ്ടെത്തിയ പോലീസ് സംഘം, പ്രതി കിരണ്‍കുമാറിനെതിരായ പരമാവധി തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിരുന്നു.
നാലുമാസം നീണ്ട വിചാരണയ്ക്കു ശേഷം, വിസ്മയുടെ ദാരുണാന്ത്യം കഴിഞ്ഞ് 11 മാസം പൂര്‍ത്തിയാകുമ്പോഴാണ് വിധി വരുന്നത്. സ്ത്രീധനത്തിനായുള്ള ഭര്‍ത്താവ് കിരണ്‍കുമാറിന്റെ നിരന്തര പീഡനമായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഇരുപത്തിനാലുകാരി വിസ്മയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
വിസ്മയക്ക് നീതി കിട്ടിയതില്‍ കേരള പോലീസ് അഭിമാനിക്കുന്നു. കിലോക്കണക്കിന് സ്വര്‍ണവും നോട്ടുകെട്ടുകളും മോഹിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാര്‍ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്കുമുളള ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധി.
Content Highlights: kerala police facebook post on vismaya case verdict
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..