തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ ഡേറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുത്ത വിഷയം നിയമസഭയില്‍. കെ.എസ്. ശബരീനാഥന് എം.എല്‍.എയാണ് ഡേറ്റാബേസ് ഊരാളുങ്കലിന് കൈമാറിയ നടപടിയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഊരാളുങ്കലിന് ഡേറ്റാബേസ് കൈമാറിയതില്‍ സുരക്ഷാപ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി.
സുരക്ഷാ ഓഡിറ്റിന് ശേഷം മാത്രമേ ഡേറ്റാബേസിലെ വിവരങ്ങള്‍ കൈമാറുകയുള്ളുവെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സി.പി.എമ്മിന്റെ സഹോദര സ്ഥാപനത്തിന് പോലീസിന്റെ ഡേറ്റാബേസ് തുറന്നുനല്‍കിയത് കടുത്ത സുരക്ഷാവീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പാസ്പോര്‍ട്ട് വെരിഫിക്കേഷന് നിലവില്‍ കാര്യക്ഷമതയുള്ള സംവിധാനമുണ്ടായിരിക്കേ എന്തിനാണ് പുതിയ പദ്ധതിയെന്ന് കെ.എസ്.ശബരീനാഥന് എം.എല്‍.എ ചോദിച്ചു. ഡേറ്റാബേസ് കൈമാറരുതെന്ന് ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അത് തുറന്നുകൊടുത്തെന്നും പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ പദ്ധതിയില്‍ ആയിരത്തോളം പാസ്പോര്ട്ടുകള് വെരിഫൈ ചെയ്തിട്ടുണ്ടെന്നും ഇതിന് 35 ലക്ഷം രൂപ ഊരാളുങ്കലിന് നല്‍കിയതായും പ്രതിപക്ഷം ആരോപിച്ചു.
പാസ്പോര്‍ട്ട് വെരിഫിക്കേഷനായി ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മിച്ച ആപ്പാണ് സംസ്ഥാന പോലീസ് വാങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് പോലീസിന്റെ കൈവശമുള്ള രഹസ്യവിവരങ്ങളടങ്ങിയ ഡേറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുനല്‍കിയത്.
Content Highlights: kerala police data base opens for uralungal society ulccs; opposition protest in assembly, cm pinarayi vijayan says there is no security problems
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..