പ്രതീകാത്മകചിത്രം
തിരുവനന്തപുരം: തലസ്ഥാനത്ത് തുടങ്ങിയ പോലീസിലെ ശുദ്ധികലശം വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍. പോലീസ് മേധാവി അനില്‍കാന്ത് വിളിച്ച യോഗത്തിലാണ് കര്ശനനടപടിയെടുക്കാനുള്ള തീരുമാനം. ഓരോ ജില്ലയിലെയും ക്രിമിനല്‍ കേസില്‍പ്പെട്ടവരുടെയും ഗുണ്ടകളുമായി ബന്ധമുള്ളവരുടെയും പട്ടിക തയ്യാറാക്കാന്‍ പോലീസ് മേധാവി നിര്‍ദേശിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളുടെയും മറ്റും അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെപേരില്‍ നടപടിയുണ്ടായേക്കും.
ക്രിമിനല്‍ ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഇന്റലിജന്‍സ് സര്‍ക്കാരിന് കൈമാറിയിരുന്നു. മുഖ്യമന്ത്രി വിളിച്ചയോഗത്തിലും ഇക്കാര്യം ചര്‍ച്ചചെയ്തു. തലസ്ഥാനത്തെ നടപടികളുടെ തുടര്‍ച്ചയായി
എല്ലാ ജില്ലകളിലും കര്‍ശന നടപടികളുണ്ടാകണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പോലീസ് മേധാവി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലും നിര്‍ദേശമുണ്ടായി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളില്‍ ഉള്‍പ്പെട്ടവരാണ് നടപടിനേരിടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ കൂടുതലും.
ക്രിമിനല്ബന്ധം: കൊല്ലത്തുള്ളത് 60 പോലീസുകാര്‍
കൊല്ലം ജില്ലയില്‍ ക്രിമിനല്ക്കേസുകളില്പ്പെട്ട അറുപതോളം ഉദ്യോഗസ്ഥരുണ്ട്. സ്ത്രീധനപീഡനക്കേസുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഈ ജില്ലയില്‍ ഒന്നിലേറെയുണ്ട്.
സംസ്ഥാനത്ത് പോക്സോ കേസില്‍പ്പെട്ട പോലീസുകാരും ധാരാളമുണ്ട്. നൂറനാട്, കോഴിക്കോട് കസബ, മുക്കം, കൂരാച്ചുണ്ട്, തൃശ്ശൂര്‍ ഇരിങ്ങാലക്കുട പാലക്കാട്ടെ കൊഴിഞ്ഞാംപാറ മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, വയനാട് അമ്പലവയല്‍, കണ്ണൂര്‍ ശ്രീകണ്ഠാപുരം തുടങ്ങിയിടങ്ങളിലൊക്കെ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പോക്സോ കേസുകളുണ്ട്.
ഒന്നിലധികം കേസുകളുള്ള പോലീസ് ഉദ്യോഗസ്ഥരും ധാരാളം.
Content Highlights: Kerala police criminal - goonda nexus DGP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..