CCTV കാമറകളുടെ കണക്കെടുക്കാന്‍ പോലീസ്; പ്രധാന കേന്ദ്രങ്ങളിലും തെരുവുകളിലും നിരീക്ഷണം ശക്തമാക്കും


തിരുവനന്തപുരം മ്യൂസിയത്ത് വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ പോലീസ് ക്യാമറുകളുടെ ഗുണനിലവാരമില്ലായ്മയെക്കുറിച്ച് വിമര്‍ശനമുയര്‍ന്നിരുന്നു

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുളള സി.സി.ടി.വി. ക്യാമറകളുടെയും ഓഡിറ്റിങ് നടത്താന്‍ പോലീസ് തീരുമാനം. ജില്ലകളിലെ പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂര്‍ണ്ണമായും സി.സി.ടി.വി. പരിധിയില്‍ ലഭ്യമാക്കാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പോലീസ് ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കി. തിരുവനന്തപുരം മ്യൂസിയത്തിനടുത്ത് വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ പോലീസ് ക്യാമറുകളുടെ ഗുണനിലവാരമില്ലായ്മയെക്കുറിച്ച് വിമര്‍ശനമുയര്‍ന്നിരുന്നു.

പോലീസിന്റെ നിയന്ത്രണത്തിലുളള സി.സി.ടി.വി. ക്യാമറകളുടെ എണ്ണം, ഇനം, സ്ഥാപിച്ചിരിക്കുന്ന സ്ഥലം, പോലീസ് സ്റ്റേഷന്‍, പ്രവര്‍ത്തനരഹിതമാണെങ്കില്‍ അതിന്റെ കാരണം എന്നിവ ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയും കണ്‍ട്രോള്‍ റൂമും അതത് പോലീസ് സ്റ്റേഷന്‍ അധികൃതരും ശേഖരിച്ച് സൂക്ഷിക്കും. പോലീസ് കണ്‍ട്രോള്‍ റൂമിലും പോലീസ് സ്റ്റേഷനുകളിലും ഫീഡ് ലഭ്യമായ ക്യാമറകളുടെ വിവരങ്ങളും ശേഖരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുളള സി.സി.ടി.വി. ക്യാമറകളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദ്ദേശമുണ്ട്.പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുളള സി.സി.ടി.വി. ക്യാമറകളുടെ വിവരങ്ങള്‍ അതത് പോലീസ് സ്റ്റേഷനുകളില്‍ ശേഖരിച്ച് സൂക്ഷിക്കാനും ഡി.ജി.പി. നിര്‍ദ്ദേശം നല്‍കി. പോലീസിന്റെ ക്യാമറകളില്‍ പ്രവര്‍ത്തനരഹിതമായവ ഉടനടി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാകാന്‍ നടപടി സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റ് വകുപ്പുകളുടെയും ക്യാമറകളില്‍ കേടായത് നന്നാക്കാന്‍ അതത് വകുപ്പുകളോട് അഭ്യര്‍ത്ഥിക്കുമെന്നും പോലീസ് അറിയിച്ചു.

മ്യൂസിയത്തില്‍ വനിതാ ഡോക്ടറെ ആക്രമിച്ചയാള്‍ രക്ഷപ്പെട്ട വാഹനം തിരിച്ചറിയാന്‍ പോലീസിന് സാധിച്ചിരുന്നില്ല. വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാനുള്ള ഗുണനിലവാരം ക്യാമറാ ദൃശ്യങ്ങള്‍ക്ക് ഉണ്ടായിരുന്നില്ലെന്നതാണ് വെല്ലുവിളിയായത്.

Content Highlights: Kerala Police CCTV Auditing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented