ഉടമ ജൂവലറി പൂട്ടാന്‍ മറന്നു; പയ്യന്നൂര്‍ പോലീസിന് വിളിയെത്തിയത്  തിരുവനന്തപുരത്ത് നിന്ന്


വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പയ്യന്നൂര്‍ സെയ്ന്റ് മേരീസ് ജങ്ഷനിലെ സില്‍ഗോ സില്‍വര്‍ ഗോള്‍ഡിലാണ് സംഭവം.

പ്രതീകാത്മക ചിത്രം | AFP

പയ്യന്നൂര്‍: ഉടമ ജൂവലറി പൂട്ടാന്‍ മറന്നപ്പോള്‍ അര്‍ധരാത്രിയില്‍ പണിയായത് പോലീസിന്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുനിന്ന് സന്ദേശമെത്തിയപ്പോള്‍ പാഞ്ഞെത്തിയ പോലീസ് ഉടമയെ വിളിച്ച് ജൂവലറി പൂട്ടിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പയ്യന്നൂര്‍ സെയ്ന്റ് മേരീസ് ജങ്ഷനിലെ സില്‍ഗോ സില്‍വര്‍ ഗോള്‍ഡിലാണ് സംഭവം. ജൂവലറിയുടമ തായിനേരിയിലെ ഷെഫീഖിന്റെ മറവിയാണ് പൊല്ലാപ്പായത്.

ബുധനാഴ്ച ജൂവലറി പൂട്ടാനൊരുങ്ങിയപ്പോള്‍ മഴ വന്നതിനാല്‍ ഷട്ടര്‍ താഴ്ത്തിയശേഷം മഴക്കോട്ട് ഇടുകയും മഴ കുറയാനായി കാത്തുനില്‍ക്കുകയും ചെയ്യുന്നതിനിടെ സ്ഥാപനം പൂട്ടാന്‍ മറന്നുപോയി. വാച്ച്മാന്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കൈയില്‍ ഉടമയുടെ ഫോണ്‍നമ്പറുണ്ടായിരുന്നില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട വാച്ച്മാന്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്റെ നമ്പര്‍ അറിയാത്തതിനാല്‍ അടിയന്തരസഹായത്തിനുള്ള 100-ല്‍ വിളിച്ചു. തുടര്‍ന്നാണ് തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള സന്ദേശം പയ്യന്നൂര്‍ പോലീസിലെത്തിയത്.

അടിയന്തരമായി എത്തണമെന്ന് അര്‍ധരാത്രിയില്‍ പോലീസ് വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് ജൂവലറിയിലെത്തിയപ്പോഴാണ് കട പൂട്ടാന്‍ മറന്നുപോയ കാര്യം ഉടമയ്ക്ക് ഓര്‍മവന്നത്.

Content Highlights: kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented