സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നാടകം; സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി- വി.ഡി സതീശന്‍


വി.ഡി സതീശൻ: ഫയൽ ഫോട്ടോ: ബിജു വർഗീസ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗവര്‍ണറും സര്‍ക്കാരും ഒരുമിച്ച് ക്രമക്കേട് നടത്തിയപ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ പറയുന്ന കാര്യം അതുപോലെ ചെയ്യുമ്പോള്‍ ഗവര്‍ണര്‍ നല്ല വ്യക്തിയും നിയമവിരുദ്ധമായ കാര്യങ്ങള്‍ ഗവര്‍ണര്‍ ചെയ്യാതിരിക്കുമ്പോള്‍ ബി.ജെ.പി-ആര്‍.എസ്.എസ് വക്താവുമായി മാറുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.എമ്മിനും ബി.ജെ.പിക്കുമിടയില്‍ ഇടനിലക്കാരുള്ളത് പോലെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമിടയില്‍ ഇടനിലക്കാരുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞത് ഇപ്പോള്‍ ശരിയായായെന്നും സതീശന്‍ പറഞ്ഞു. ലോകായുക്ത നിയമഭേദഗതിയിലും സര്‍വകലാശാല നിയമ ഭേദഗതിയിലും മില്‍മ യൂണിയന്‍ പിടിച്ചടക്കാന്‍ വേണ്ടി കൊണ്ടുവന്ന നിയമഭേദഗതിയിലും ഗവര്‍ണര്‍ ഒപ്പിടരുത് എന്നാണ് പ്രതിപക്ഷ നിലപാട്. ഈ മൂന്ന് നിയമങ്ങളും നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണ്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവര്‍ണറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഗവര്‍ണര്‍ ഒപ്പിട്ടു. ഇപ്പോള്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെക്കാതിരിക്കുന്നത് ശരിയായ തീരുമാനമാണ്. പ്രതിപക്ഷത്തിന്റെ നിലപാട് എപ്പോഴും വിഷയാധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയെ കുറിച്ച് സി.പി.എം. കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ യാത്ര സി.പി.എമ്മിന് എതിരല്ല. വര്‍ഗീയതക്കും ഫാസിസത്തിനും എതിരെയാണ് കോണ്‍ഗ്രസ് പദയാത്ര. സംഘ പരിവാറിനെതിരെ ഞങ്ങള്‍ സംസാരിക്കുമ്പോള്‍ കേരളത്തിലെ സി.പി.എം. നേതൃത്വം അസ്വസ്ഥമാകുന്നത് എന്തിനാണ് ? കോണ്‍ഗ്രസിന്റെ ജാഥ ഏത് സംസ്ഥാനത്ത് എത്ര ദിവസം പോകണമെന്ന് തീരുമാനിക്കുന്നത് എ.കെ.ജി. സെന്ററില്‍ നിന്നോ എ.കെ.ജി. ഭവനില്‍ നിന്നോ അല്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: kerala opposition leader vd satheesan kerala governor arif muhammed khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented