എ.കെ.ജി സെന്റര്‍ ആക്രമത്തില്‍ അടിയന്തര പ്രമേയം; എം.പി ഓഫീസ് ആക്രമത്തില്‍ സബ്മിഷന്‍


എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് നാല് ദിവസമായിട്ടും പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്തത് സര്‍ക്കാരിന് വലിയ നാണക്കേടാണുണ്ടാക്കിയത്

നിയമസഭ

തിരുവനന്തപുരം: കേരള രാഷ്ട്രീയം കഴഞ്ഞയാഴ്ചയില്‍ പ്രക്ഷുബ്ധമായ രണ്ട് ആക്രമണ സംഭവത്തില്‍ ഇന്ന് നിയമസഭയില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടക്കും. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച വീണ്ടും സഭ ചേരുമ്പോഴാണ് ഭരണ - പ്രതിപക്ഷ ഭാഗത്ത് ഏറെ വൈകാരികമായ വിഷയങ്ങള്‍ ചര്‍ച്ചയാവുന്നത്.

എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് നാല് ദിവസമായിട്ടും പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്തത് സര്‍ക്കാരിന് വലിയ നാണക്കേടാണുണ്ടാക്കിയത്. സിസിടിവിയടക്കം വ്യാപക പരിശോധന നടന്നിട്ടും ഒന്നും നടന്നില്ല. പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് സംഭവം നടന്നയുടന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആരോപിച്ചതും വിവാദമായി. തുടര്‍ന്നാണ് ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പി.സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയം അവതരിപ്പിക്കുക.

എ.കെ.ജി സെന്റര്‍ ആക്രമണം കേരളം ഭീതിയോടെ നോക്കിക്കണ്ട സംഭവമാണെന്നും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് ചര്‍ച്ച നടക്കുക.

ഇതിനിടെ പ്രതിപക്ഷം ഇന്ന് ഉന്നയിച്ച പ്രധാന സബ്മിഷനിൽ ഒന്ന് രാഹുല്‍ഗാന്ധി എം.പി യുടെ വയനാട് ഓഫീസ് ആക്രമിച്ച സംഭവമാണ്. ഇതില്‍ എസ്.എഎഫ്.ഐ ജില്ലാ കമ്മിറ്റിയെ പിരിച്ചുവിട്ടുവെങ്കിലും ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്തത് എസ്.എഎഫ്.ഐ ക്കാര്‍ പോയതിന് ശേഷമാണെന്നാണ് കഴിഞ്ഞ ദിവസം വന്ന പോലീസ് റിപ്പോര്‍ട്ട്. ഇത് ഭരണപക്ഷം ആയുധമാക്കും. ഗാന്ധി ഫോട്ടോ തകര്‍ത്തത് എസ്.എഫ്.ഐക്കാരാണന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. സ്ഥലത്ത് രാഹുല്‍ഗാന്ധിയടക്കം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.


Content Highlights: Kerala Niyamasabha will ready to discuss cpm state office attack and rahul gandhi office

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented