
ഫോട്ടോ: മാതൃഭൂമി screen grab
തിരുവനന്തപുരം: കേന്ദ്രം പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ഭേദഗതി നിർദേശിച്ച് പ്രതിപക്ഷം. പ്രധാനമന്ത്രി ഇതുവരെ ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിക്കെതിരെ പ്രമേയത്തിൽ പ്രതിഷേധം ഉന്നയിക്കുന്നില്ലെന്നും അത് കൂട്ടിച്ചേർക്കണമെന്നും അടക്കമുള്ള നിർദേശങ്ങളാണ് ഭേദഗതി ഉന്നയിച്ച കെ.സി ജോസഫ് എംഎൽഎ മുന്നോട്ടുവെച്ചത്. കര്‍ഷക സമരം രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
സഭ ചേരുന്നതിനുള്ള ആവശ്യം ഗവർണർ നിരാകരിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഗണനയുമാണ്. പാർലമെന്റ് നടപടിക്രമത്തിൽ സഭയിൽ ഭൂരിപക്ഷമുള്ള മന്ത്രിസഭയുടെ തീരുമാനത്തെ എതിർക്കാർ ഗവർണർക്ക് അവകാശമില്ല. ഇതിനെതിരെ വളരെ ലഘുവായ പ്രതികരണമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. മന്ത്രിമാരെ അയച്ച് ഗവർണറുടെ കാലുപിടിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും കെ.സി. ജോസഫ് പറഞ്ഞു.
നൂറു ദിവസം മുൻപ് പാസ്സാക്കിയ നിയമത്തിനെതിരെ വളരെ വൈകിയാണ് കേരളം പ്രമേയം പാസ്സാക്കുന്നതെന്നും കെ.സി ജോസഫ് ആരോപിച്ചു. ചടങ്ങു തീർക്കുന്നതുപോലെ പ്രമേയം പാസ്സാക്കുകയല്ല ചെയ്യേണ്ടിയിരുന്നത്, കേന്ദ്ര നിയമം റദ്ദാക്കാനുള്ള നിയമം പാസ്സാക്കുകയാണ് വേണ്ടിയിരുന്നത്. ലാഘവബുദ്ധിയോടെ പ്രമേയം പാസ്സാക്കി പിൻമാറുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights:kerala niyamasabha special session against farm law; amendments by opposition
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..