സുപ്രീം കോടതി | Photo: PTI
തിരുവനന്തപുരം: രാജ്യസഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. ഇതു സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം കൈകൊള്ളും.
കാര്‍ഷിക ബില്ലുകള്‍ കര്‍ഷക ദ്രോഹ പരമാണെന്ന രാഷ്ട്രീയ വിലയിരുത്തല്‍ സര്‍ക്കാരിനുണ്ട്. ഇടതുപക്ഷം അടക്കം ദേശീയ തലത്തില്‍ ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
അഡീഷ്ണല്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. കൃഷി ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണ് അതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഇതില്‍ ഒരു പോലെ അവകാശം ഉണ്ട്. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെയും അഭിപ്രായങ്ങള്‍ ആരായാതെയുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തത്. അതിനാല്‍ തന്നെ ഇതിനെ നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട കേന്ദ്ര നടപടി ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്
അതിനാലാണ് ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.
Content Highlight: Kerala moves Supreme Court against Farm Bill
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..