'എങ്ങനെ നന്നായി ഭരിക്കാം'; മൂന്നുദിവസം മന്ത്രിമാര്‍ പഠനത്തില്‍ ആയിരിക്കും


മന്ത്രിമാരിലേറെയും പുതുമുഖങ്ങളാണ്. ചിലര്‍ക്കെങ്കിലും ഭരണകാര്യങ്ങളില്‍ പിടിപ്പുപോരെന്ന അണിയറ വര്‍ത്തമാനമുണ്ട്.

പ്രതീകാത്മക ചിത്രം | ഫോട്ടോ - എസ്. ശ്രീകേഷ്‌മാതൃഭൂമി

തിരുവനന്തപുരം: ഈ മാസം 20 മുതല്‍ 22 വരെ കേരളത്തിലെ മന്ത്രിമാര്‍ പഠനത്തിരക്കിലായിരിക്കും. എങ്ങനെ നന്നായി ഭരിക്കാമെന്നതാണ് വിഷയം. തലസ്ഥാനത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി.) ആണ് 'പള്ളിക്കൂടം'.

ദിവസവും രാവിലെ 9.30 മുതല്‍ 1.30 വരെ ഒരുമണിക്കൂര്‍ വീതമുള്ള ക്‌ളാസുകളില്‍ ഒമ്പതെണ്ണത്തിന് മന്ത്രിമാര്‍ ഹാജരാകണം. മന്ത്രിമാരിലേറെയും പുതുമുഖങ്ങളാണ്. ചിലര്‍ക്കെങ്കിലും ഭരണകാര്യങ്ങളില്‍ പിടിപ്പുപോരെന്ന അണിയറ വര്‍ത്തമാനമുണ്ട്. മുഖ്യമന്ത്രിയാണ് പഠനക്കളരി എന്ന ആശയം മുന്നോട്ടുവെച്ചത്.

സാമൂഹിക മാധ്യമങ്ങള്‍ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതുവരെ പഠനവിഷയങ്ങളിലുണ്ട്. കേരളത്തിലാദ്യമായാണ് മന്ത്രിമാര്‍ക്ക് ഇത്രയും വിപുലമായ പരിശീലനം സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരാണ് അധ്യാപകര്‍. മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ മന്ത്രിമാര്‍ കോഴിക്കോട് ഐ.ഐ.എമ്മില്‍ ഒരുദിവസം ക്ലാസില്‍ പങ്കെടുത്തിരുന്നു.

Content Highlights: Kerala Ministers to undergo three days training


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented