ഡോ. ആർ. ബിന്ദു (ഫയൽ ചിത്രം) ഇൻസൈറ്റിൽ ഗവർണർക്ക് എഴുതിയ കത്ത് | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതിരോധത്തിൽ. കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനായി മന്ത്രി ഉപയോഗിച്ചത് ഇല്ലാത്ത അവകാശം. പ്രോ ചാൻസിലർ എന്ന പദവി ഉപയോഗിച്ചായിരുന്നു മന്ത്രി, ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനായി ഗവർണർക്ക് കത്തയച്ചത്. എന്നാൽ 1996-ലെ കണ്ണൂർ സർവകലാശാല നിയമത്തിലും സർവകലാശാല സ്റ്റാറ്റ്യൂട്ടിലും പ്രോ ചാൻസിലർക്ക് ഇങ്ങനൊരു അവകാശം നൽകുന്നില്ല എന്നാണ് വ്യക്തമാകുന്നത്.
കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ട് നവംബർ 22-നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതിയത്. അക്കാദമിക് മികവ് കണക്കിലെടുത്ത് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടുതലേദിവസമാണ് മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.
പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ വിജ്ഞാപന പ്രകാരം നടക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന കത്തിലാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന നിര്‍ദേശംകൂടി മന്ത്രി വെക്കുന്നത്. ഗോപിനാഥ് രവീന്ദ്രന് കാലാവധി നീട്ടിനല്‍കണമെന്ന് പ്രോ വൈസ് ചാന്‍സലര്‍ എന്ന രീതിയില്‍ നിര്‍ദേശിക്കുകയാണെന്ന് കത്തില്‍ പറയുന്നു. എന്നാൽ ഇതിനായി മന്ത്രി ഉപയോഗിച്ചിരിക്കുന്നത് ഇല്ലാത്ത അവകാശമാണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
പ്രോ ചാൻസിലർ എന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇത്തരത്തിൽ യാതൊരു അവകാശവും നൽകുന്നില്ലെന്ന് മാത്രമല്ല ചാൻസലറുടെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കാൻ പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പദവി ഉപയോഗിക്കാമെന്ന് മാത്രമാണ് കണ്ണൂർ സർവകലാശാല നിയമത്തിൽ പറയുന്നത്.
Content Highlights: Kerala minister R Bindhu wrote to governor, pushed for Kannur University VC's reappointment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..