കോഴിക്കോട്: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ പിഴ ഈടാക്കിയാല്‍ കടകളടച്ചിട്ട് സമരം ചെയ്യുമെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു. 

ചെറുകിട കച്ചവടക്കാരെ ഉപദ്രവിക്കുന്നതാണ് പുതിയ നിരോധനം. കച്ചവടക്കാരില്‍നിന്ന് പിഴ ഈടാക്കിയാല്‍ അനിശ്ചിതകാലം കടകളടച്ച് സമരം ചെയ്യും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി- അദ്ദേഹം വിശദീകരിച്ചു. 

പ്ലാസ്റ്റിക് നിരോധനം തിരക്കിട്ട് നടപ്പിലാക്കരുതെന്നാണ് വ്യാപാരികളുടെ ആവശ്യം. ബദല്‍ സംവിധാനം ഒരുക്കാതെ തിടുക്കത്തില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നത് ചെറുകിട കച്ചവടക്കാരെയാണ് ബാധിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. 

Content Highlights: kerala merchants against plastic ban; vyapari vyavasayi ekopana samithi given strike warning