പ്രതീകാത്മക ചിത്രം | Photo: AFP
തിരുവനന്തപുരം: ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് നടന്നത് റെക്കോഡ് മദ്യവില്‍പ്പന. 65 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്‌ലെറ്റുകള്‍ വഴി ഡിസംബര്‍ 24ന് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 55 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 കോടി രൂപയുടെ അധിക വില്‍പ്പനയാണ് നടന്നത്. വെയര്‍ഹൗസില്‍ നിന്ന് ആകെ വിറ്റത് 90 കോടിയുടെ മദ്യമാണ്. കണ്‍സ്യൂമര്‍ഫെഡും ബാറുകളും ഇവിടെ നിന്ന് മദ്യം എടുക്കുന്നത്.
ഏറ്റവും അധികം മദ്യവില്‍പന നടന്നത് തിരുവനന്തപുരത്താണ്. തലസ്ഥാന നഗരത്തിലെ പവര്‍ഹൗസ് റോഡ് ഔട്‌ലെറ്റ് വഴി വിറ്റത് 73.53 ലക്ഷം രൂപയുടെ മദ്യമാണ്. രണ്ടാം സ്ഥാനത്തുള്ള ചാലക്കുടി ഔട്‌ലെറ്റ് വഴി വിറ്റഴിച്ചത് 70.72 ലക്ഷം രൂപയുടെ മദ്യം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്‌ലെറ്റിനാണ്. 63.60 ലക്ഷം രൂപയുടെ വില്‍പന നടന്നു.
റെക്കോഡ് വില്‍പ്പനയുടെ കണക്കുകളില്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് ക്രിസ്മസ് തലേന്ന് നടന്ന കച്ചവടത്തിന്റെ മാത്രമാണ്. ഈ ആഴ്ചയിലെ മൊത്തം കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല.
Content Highlights: kerala marks record liquor sale on christmas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..