കേരളത്തില്‍ മാരിടൈം ക്ലസ്റ്ററിനും വിവിധ പദ്ധതികള്‍ക്കും നോര്‍വേ സഹായം


1953-ല്‍ കൊല്ലം നീണ്ടകരയില്‍ തുടങ്ങിയ നോര്‍വീജിയന്‍ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങള്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു.

നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ് സ്‌കെജറനുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ച.

തിരുവനന്തപുരം: കേരളത്തില്‍ മാരിടൈം ക്ലസ്റ്റര്‍ രൂപവത്കരിക്കുന്നതിനും ഫിഷറീസ്, അക്വാകള്‍ച്ചര്‍ രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കാനും നോര്‍വേ സഹായംനല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി നടന്ന കൂടിക്കാഴ്ചയില്‍ നോര്‍വേ ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ പോളിസി വകുപ്പുമന്ത്രി ജോര്‍ണര്‍ സെല്‍നെസ് സ്‌കെജറനാണ് ഇക്കാര്യം അറിയിച്ചത്.

1953-ല്‍ കൊല്ലം നീണ്ടകരയില്‍ തുടങ്ങിയ നോര്‍വീജിയന്‍ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങള്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു.

മത്സ്യബന്ധന വ്യവസായത്തിന്റെ വികസനം, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 1952 ഒക്ടോബര്‍ 17-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയും നോര്‍വേയും ത്രികക്ഷി കരാറില്‍ ഒപ്പിട്ടിരുന്നു. തുടര്‍ന്നാണ് 1953-ല്‍ നീണ്ടകരയില്‍ പദ്ധതി ആരംഭിച്ചത്. 1961-ല്‍ പദ്ധതി എറണാകുളത്തേക്ക് മാറ്റുകയും ഐസ്പ്ലാന്റും മത്സ്യബന്ധനയാനങ്ങള്‍ക്കുള്ള സ്ലിപ്പ് വേയോടുകൂടിയ വര്‍ക്ഷോപ്പും സ്ഥാപിക്കുകയുംചെയ്തു. പതിറ്റാണ്ടുകളായി കടല്‍മത്സ്യ ഉത്പാദനത്തില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യ-നോര്‍വേ സഹകരണത്തില്‍ കേരളം ഒരു പ്രധാന ഘടകമാണെന്ന് നോര്‍വേ ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ പോളിസി മന്ത്രി ജോര്‍ണര്‍ സെല്‍നെസ് സ്‌കെജറന്‍ പറഞ്ഞു. സഹകരണത്തിലെ ഒരു പ്രധാനഭാഗം കൊച്ചി കപ്പല്‍ശാലയിലെ കപ്പലുകളുടെ നിര്‍മാണമാണ്.മന്ത്രിമാരായ പി. രാജീവ്, വി. അബ്ദുറഹ്‌മാന്‍, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ഫിഷറീസ് ആന്‍ഡ് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളത്.

Content Highlights: Kerala maritime cluster Norway


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented