പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പറടിച്ച ഭാഗ്യവാനെ കാണാനില്ല. സമ്മാനര്‍ഹമായ ടിക്കറ്റുമായി ഇതുവരെ ആരും എത്തിയിട്ടില്ല. ഒരു മാസത്തിനുള്ളില്‍ ടിക്കറ്റുമായി എത്തിയില്ലെങ്കില്‍ 6 കോടി 16 ലക്ഷം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുമെന്നാണ് ചട്ടം.
നറുക്കെടുപ്പിന് അഞ്ച് ദിവസം മുന്‍പ് വിറ്റ ടിക്കറ്റിനാണ് 10 കോടി അടിച്ചത് എന്നാണ് ടിക്കറ്റ് വിറ്റ എജന്റ് പറയുന്നത്. ദിര്‍ഹം നല്‍കി ലോട്ടറിയെടുത്ത യുവാവിനാണ് ബമ്പറടിച്ചത് എന്ന സംശയത്തിലാണ് ഏജന്റ്
നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കേണ്ടത്. ഈ സമയത്ത് ടിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫീസില്‍ അപേക്ഷ നല്‍കാം. ജില്ലാ ലോട്ടറി ഓഫീസര്‍മാര്‍ക്ക് 60 ദിവസം വരെയുള്ള ടിക്കറ്റ് പാസാക്കാം. അറുപത് ദിവസവും കഴിഞ്ഞാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കില്‍ ലോട്ടറി ഡയറക്ടറേറ്റാണ് തീരുമാനം എടുക്കേണ്ടത്. 90 ദിവസം വരെയുള്ള ടിക്കറ്റുകള്‍ ഡയറക്ട്രേറ്റ് പാസാക്കാനാകും.
തിരുവനന്തപുരം ചൈതന്യ ലക്കി സെന്റര്‍ വിറ്റ HB 727990 എന്ന നമ്പറുള്ള ടിക്കറ്റിനാണ് പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ജസീന്ത, രംഗന്‍ എന്ന ദമ്പതികളാണ് ഏജന്‍സിയില്‍ നിന്നും ഈ ടിക്കറ്റെടുത്ത് വിറ്റിരിക്കുന്നത്. ഇവര്‍ 14-ാം തീയതി മൂന്നുകെട്ട് വാങ്ങി. ഇത് 15, 16 തീയതികളില്‍ പുലര്‍ച്ചെയാണ് വിറ്റത്. ഈ ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ എത്തിയവരിലൊരാളാണ് ഭാഗ്യശാലി.
Content Highlights: kerala lottery vishu bumper 2022 winner


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..