പി.പി. ഷിജു
വടകര: വിഷുബംബറിന്റെ ഒന്നാം സമ്മാനമായ 10 കോടി കിട്ടിയ ഭാഗ്യശാലിയെ ഒടുവില്‍ കണ്ടെത്തി. തിരുവള്ളൂര്‍ തറോമുക്കിലെ നിര്‍മാണതൊഴിലാളി പി.പി. ഷിജു (39) ആണ് ആ ഭാഗ്യവാന്‍. വടകരയിലെ ബി.കെ ഏജന്‍സീസ് വിറ്റ എല്‍.ബി 430240 എന്ന നമ്പറുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്.
22-ന് നറുക്കെടുത്ത വിഷുബംബറിന്റെ ഒന്നാം സമ്മാനം തിരുവള്ളൂരിലാണെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ഷിജു ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചത്. ചൊവ്വാഴ്ച വിവരം പുറത്താവുകയുംചെയ്തു.
സ്ഥിരമായി ലോട്ടറിടിക്കറ്റ് എടുക്കുന്നയാളാണ് ഷിജു. ആദ്യമായാണ് വലിയൊരു സംഖ്യ സമ്മാനമായി കിട്ടുന്നത്.
Content Highlights: kerala lottery vishu bumper 2021: 10 crore to a construction worker in Vadakara


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..