മൂന്നക്ക ലോട്ടറി ഇടപാടിൽ പിടിയിലായവർ
മലപ്പുറം: മൂന്നക്ക ലോട്ടറി നടത്തിയ രണ്ടു പേര് വിവിധ സ്ഥലങ്ങളില്‍നിന്നായി പോലീസ് പിടിയിലായി. പോത്തുകല്ല് സ്റ്റേഷന്‍ പരിധിയിലെ ഉപ്പട, ചാത്തമുണ്ട എന്നിവിടങ്ങളില്‍നിന്നുമാണ് മൂന്നക്ക ലോട്ടറി ഇടപാട് നടത്തിയ രണ്ടുപേരെ പോത്തുകല്ല് എസ്.എച്ച്.ഒ. അമീറലി അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി സ്വദേശി ത്രിവേണി നിവാസില്‍ ഹൃഷികേശ് (28), ചെമ്മാട് സ്വദേശി കോടശ്ശേരി വീട്ടില്‍ നന്ദു ദിനേശ് (28) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍നിന്ന് മൂന്നക്ക ലോട്ടറി ഇടപാട് നടത്താന്‍ ഉപയോഗിക്കുന്ന ആപ്പ് അടങ്ങിയ മൊബൈലുകളും മറ്റു രേഖകളും കണ്ടെടുത്തു.
പോത്തുകല്‍ പ്രദേശത്ത് കുറച്ചു കാലങ്ങളായി ഇവര്‍ ഇത്തരം ലോട്ടറി ഇടപാട് നടത്തിവരികയായിരുന്നു. എസ്.ഐ. അമീറലിക്ക് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. എസ്.ഐ. അമീറലിയെക്കൂടാതെ സി.പി.ഒമാരായ കൃഷ്ണദാസ്, സുദേവ്, അനില്‍ദേവ്, നജീബ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
Content Highlights: kerala lottery scam, kerala police
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..