പ്രതീകാത്മക ചിത്രം | മാതൃഭൂമി ആർക്കൈവ്സ്
തൃശ്ശൂര്‍: ഭരണഘടനയുടെ അധികാരങ്ങളുപയോഗിച്ച് മറ്റു സംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിച്ചപ്പോള്‍ കേരളത്തിന് കിട്ടിയത് 1500 കോടി രൂപ. കേരളത്തിന് അനുകൂലമായി അടുത്ത ദിവസംവന്ന സുപ്രീം കോടതിയുടെ വിധിയാണ് ഇതിന് തുണയായത്. ജി. എസ്.ടി. നിയമം വരുന്നതിനുമുമ്പ് ലോട്ടറിയുടെ മേല്‍ നികുതി ചുമത്താനുള്ള അധികാരം തര്‍ക്കമായപ്പോഴാണ് േകരളം ഭരണഘടനയുടെ ഏഴാം പട്ടികയിലെ രണ്ടാം പരച്ഛേദത്തിലെ ചൂതാട്ടനിയന്ത്രണം എന്ന വിഭാഗം നല്കുന്ന അധികാരം ഉപയോഗിച്ചതും നറുക്കെടുപ്പിന്മേല് നികുതി കൊണ്ടുവന്നതും. അങ്ങനെ, കേരള ടാക്സ് ഓണ്‍ ലോട്ടറീസ് ആക്ട് പ്രകാരം 1500 കോടി രൂപ പിരിച്ചെടുത്തു.
ലോട്ടറി വില്പനച്ചരക്കാണെന്ന നിലയില്‍ നികുതി ഈടാക്കിയിരുന്നത് സുപ്രീംകോടതി വിലക്കിയതോടെയാണ് കേരളം ഭരണഘടനയുടെ അധികാരം ഉപയോഗിച്ചത്. സുപ്രീംകോടതിയുടെ വിധിയോടെ സംസ്ഥാനത്തിന് നികുതി ഈടാക്കാനാവില്ലെന്നത് മാത്രമല്ല മറ്റു സംസ്ഥാന ഭാഗ്യക്കുറികളുടെ മേലുള്ള നിയന്ത്രണവും സാധിക്കാതെ വന്നു. അപ്പോഴാണ് കേരള ടാക്സ് ഓണ്‍ ലോട്ടറീസ് ആക്ട് സഹായകമായത്.
ഇതോടെ കേരള ടാക്സ് ഓണ്‍ ലോട്ടറീസ് ആക്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് മറ്റ് സംസ്ഥാന ഭാഗ്യക്കുറിയുടെ ഇടനിലക്കാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ?െബഞ്ച് സര്‍ക്കാരിന് അനുകൂലമായും ഇടനിലക്കാരുടെ അപ്പീലില്‍ ഡിവിഷന് ബഞ്ച് സര്‍ക്കാരിന് എതിരായും വിധി പ്രസ്താവിച്ചു. അതിനെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ടായത്. വിധി പ്രതികൂലമായിരുന്നെങ്കില്‍ 1500 കോടി തിരികെ കൊടുക്കേണ്ടിവരുമായിരുന്നു.
Content Highlights: Kerala lottery GST Supreme Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..