പ്രതീകാത്മകചിത്രം| Photo: Mathrubhumi
തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതി നല്കിയാല് ഇക്കുറി ഓണം ബംപറിന്റെ സമ്മാനത്തുക 25 കോടി ആയിരിക്കും. ലോട്ടറി വകുപ്പിന്റെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചനകള്‍. അനുകൂല തീരുമാനം ഉണ്ടായാല്‍ കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാവും ഇത്.
രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി പത്ത് പേര്‍ക്ക് ഒരു കോടി രൂപ വീതവും നല്‍കാനാണ് ശുപാര്‍ശ. ടിക്കറ്റ് വില 500 രൂപയാക്കാനും ശുപാര്‍ശയുണ്ട്. കഴിഞ്ഞ വര്‍ഷം വരെ 12 കോടി രൂപഓണം ബംപര്‍ സമ്മാനത്തുകയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു.
സമ്മാനത്തുക വര്‍ധിപ്പിക്കുന്നത് ടിക്കറ്റിന്റെ സ്വീകാര്യതയും പ്രചാരവും കൂട്ടുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. അതേസമയം, വില വര്‍ധിപ്പിക്കുന്നത് വില്പനയെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
Content Highlights: kerala lottery department recommends increasing onam bumper prize money to 25 cr
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..