-
തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ കേരളത്തിനുണ്ടായ സാമ്പത്തിക നഷ്ടം 80,000 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിതിഗതികൾ മെച്ചപ്പെടുന്നില്ലെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക നഷ്ടം വർധിക്കുമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
വിദഗ്ധരുടെ ആദ്യഘട്ട വിലയിരുത്തൽ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കേരളത്തിന്റെ മൊത്തം മൂല്യവർധനയിലുണ്ടായ നഷ്ടം ഏകദേശം 80000 കോടി രൂപയാണ്. 87, 30,000ത്തോളം വരുന്ന സ്വയം തൊഴിൽ കാഷ്യൂ തൊഴിലാളികളുടെ വേതനനഷ്ടം 14000 കോടി രൂപയാണ്. ഹോട്ടൽ റെസ്റ്റോറന്റ് മേഖലകളിൽ യഥാക്രമം 6000 കോടി, 14000 കോടി വീതം നഷ്ടമുണ്ടായി. മത്സ്യബന്ധനമേഖല, വിവരസാങ്കേതികമേഖല എന്നിവയും ഗണ്യമായ തൊഴിൽനഷ്ടത്തിനിരയായി.
ചെറുകിട വ്യാപാര മേഖലയെ ലോക്ക് ഡൗൺ വളരെയധികം ബാധിച്ചു. ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണുള്ളത്. ചെറുകിടതൊഴിലാളികളിൽ ഭൂരിഭാഗവും സ്വയം തൊഴിൽ വിഭാഗത്തിലാണ്. ഇവർക്ക് വരുമാനം നിലച്ചു. ഇവരുടെ കാര്യം ഗൗരവമായി കൈകാര്യം ചെയ്യണം, അതിനായി ദേശീയ ദുരന്തനിവാരണ ഫണ്ടിനു കീഴിലുള്ള ഒരു പാക്കേജിലൂടെ ഇവരെ കേന്ദ്ര സർക്കാർ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ചെറുകിട വ്യാപാരികൾക്ക് 2.5 ലക്ഷം വായ്പ അനുവദിക്കണം. പലിശ ആശ്വാസനടപടിയായി കേന്ദ്രം വഹിക്കണം. നിലവിലെ ലോണുകൾക്ക് 50 ശതമാനത്തോളം പലിശയിളവ് നൽകണം. അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരുടെ നിലനിൽപ്പിന് ദേശീയതലത്തിൽ വരുമാന സഹായം പദ്ധതി നടപ്പിലാക്കണം തുടങ്ങിയ കാര്യങ്ങളും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
Content Higlights: Kerala Lock Down Financial Crisis CM Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..