പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി മാതൃഭൂമി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.2,70,00,000ത്തിലധികം വോട്ടര്‍മാരാണ് പട്ടികയില്‍ ഉണ്ടാവുക.
വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 20 ന് പ്രസിദ്ധീകരിക്കാന്‍ ഇരുന്നതാണ്. എന്നാല്‍ ചില തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കോവിഡ് 19 ബാധയെ തുടര്‍ന്ന്
അടച്ചിട്ടതിനാല്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല.
ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പ്രകാരം സംസ്ഥാനത്ത് 2,62,00,000 ത്തിലധികം വോട്ടര്‍മാരാണ് ഉളളത്. അന്തിമവോട്ടര്‍പട്ടിക വരുമ്പോള്‍ അത് 2,70,00,000 കോടിക്ക് മുകളില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവര്‍, അന്യസംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ എല്ലാം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഡിസംബര്‍ അവസാനം രണ്ടുഘട്ടമായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതാണ് കമ്മിഷണന്റെ പരിഗണനയിലുളളത്.
Content Highlights:Kerala Local body polls: Final Voters' list to be published today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..