കോവിഡ് മഹാമാരിയ്ക്കും വന്‍വിവാദങ്ങള്‍ക്കും മധ്യെ നടന്ന വാശിയേറിയ തദ്ദേശ തിരഞ്ഞെടുപ്പിനൊടുവില്‍ വിജയം ആര്‍ക്ക്? മാതൃഭൂമി പ്രവചന മത്സരമൊരുക്കുകയാണ്. ആറ് കോര്‍പ്പറേഷനുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും ഏതൊക്കെ മുന്നണികള്‍ വിജയിക്കും എന്നാണ് പ്രവചിക്കേണ്ടത്. വി ഗാര്‍ഡ് നല്‍കുന്ന രണ്ടു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഓരോ ജില്ലയിലും സമ്മാനങ്ങളുണ്ടാവും. കൂടുതല്‍ ശരിയുത്തരങ്ങള്‍ വന്നാല്‍ നറുക്കെടുപ്പിലൂടെയാകും വിജയികളെ കണ്ടെത്തുക. ഉത്തരങ്ങള്‍ അയക്കേണ്ട അവസാന സമയം ഇന്ന് (ചൊവ്വാഴ്ച) രാത്രി 12 മണി വരെയാണ്.
പ്രവചിക്കേണ്ടത് ഇങ്ങനെ:
14 ജില്ലാ പഞ്ചായത്തുകളില്‍ എത്രവീതം ഓരോ മുന്നണിക്കും ലഭിക്കും?
6 കോര്‍പ്പറേഷനുകളില്‍ എത്രവീതം ഓരോ മുന്നണിക്കും ലഭിക്കും?
ഉത്തരങ്ങള്‍ അയക്കേണ്ട മാതൃക
ജില്ലാ പഞ്ചായത്ത്: U6, L6, N1, H1
കോര്‍പ്പറേഷന്‍: L2, U2, N1, H1
'U' യു.ഡി.എഫിനെയും 'L' എല്‍.ഡി.എഫിനെയും 'N' എന്‍.ഡി.എയെയും 'H' ഭൂരിപക്ഷമില്ലാത്തതിനെയും (തൂക്ക്) പ്രതിനിധാനം ചെയ്യുന്നു.
ഉത്തരങ്ങള്‍ അയക്കേണ്ട വാട്‌സാപ്പ് നമ്പര്‍ : 9544092229
Content highlights : kerala local body election 2020 mathrubhumi Nattankam pravachanamatsaram