സ്പീക്കറെ നീക്കണമെന്ന പ്രമേയം തളളി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി


2 min read
Read later
Print
Share

Screengrab

തിരുവനന്തപുരം: ഡോളര്‍ കടത്ത് ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എം ഉമ്മര്‍ എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം തളളി. മുന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രമേയം തളളിയത്. തുടര്‍ന്ന് വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ പ്രതിപക്ഷം സഭ വിട്ടു.

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം ചര്‍ച്ചയ്ക്ക് വരുന്നത്. രണ്ടുമണിക്കൂറായിരുന്നു പ്രമേയത്തിന്മേലുളള ചര്‍ച്ചക്കായി അനുവദിച്ചത്. എന്നാല്‍ ചര്‍ച്ച മൂന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്കുളള ബന്ധം സംശയകരമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷം പറഞ്ഞു. സഭയുടെ അന്തസ്സും മാന്യതയും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനായ സ്പീക്കര്‍ തന്നെ അത് ലംഘിച്ചിരിക്കുന്നു. ഇത് സഭയോടുളള അനാദരവാണ്. സഭയുടെ അന്തസ്സും ഔന്നിത്യവും കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സ്പീക്കറെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാല്‍ ഭരണപക്ഷത്ത് നിന്ന് സംസാരിച്ചവര്‍ ഇത്തരമൊരു പ്രമേയം അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. അന്വേഷണ ഏജന്‍സികള്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതിന് പ്രതിപക്ഷവും കൂട്ടുനില്ക്കുകയാണെന്ന് ഭരണപക്ഷം ആരോപിച്ചു. സ്പീക്കര്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.

പ്രമേയം ചര്‍ച്ച ചെയ്തതില്‍ സന്തോഷമുണ്ട് തനിക്ക് മറുപടി പറയാന്‍ സാധിച്ചു അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നുപറഞ്ഞുകൊണ്ടായിരുന്നു സ്പീക്കര്‍ തന്റെ മറുപടി പ്രസംഗം ആരംഭിച്ചത്.
തന്നെ തെറ്റുകാരനായി ചിത്രീകരിക്കാന്‍ സാധിക്കില്ലെന്നും ഒരുകാലത്തും തന്റെ തല കുനിയില്ലെന്നും സ്പീക്കര്‍ സഭയിലും ആവര്‍ത്തിച്ചു. ആരോപണങ്ങള്‍ തന്നെ ബാധിക്കില്ലെന്നും മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരു നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അപവാദപ്രചരണങ്ങളുടെയും നുണപ്രചരണങ്ങളുടെയും ബലത്തില്‍ കെട്ടിപ്പൊക്കിയ ഈ പ്രചരണം തളളിക്കളയണമെന്നും അതിന്റെ അടിസ്ഥാനത്തിലുളള അവിശ്വാസ പ്രമേയം തളളിക്കളയണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സ്പീക്കര്‍ തന്റെ മറുപടി പ്രസംഗം അവസാനിപ്പിച്ചത്.

എന്നാല്‍ സ്പീക്കറുടെ സ്ഥാനത്ത് നിന്ന് പി.ശ്രീരാമകൃഷ്ണന്‍ മാറിനില്‍ക്കുമെന്ന് പറയുമെന്നാണ് തങ്ങള്‍ കരുതിയതെന്നും അത് പറയാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തൊട്ടുപിന്നാലെ പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടിറങ്ങി. ഭരണഘടനയുടെ 179 സി അനുച്ഛേദം അനുസരിച്ചുളള ഭൂരിപക്ഷം പ്രമേയത്തിന് ലഭിക്കാത്തതുകൊണ്ട് പ്രമേയം സഭ നിരാകരിച്ചിരിക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അറിയിച്ചു.

Content Highlights: Kerala Legislative assembly , adjournement to remove speaker

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ANTONY

1 min

അനിലിന്റെ രാഷ്ട്രീയ സ്വപ്‌നത്തിന് ആന്റണി അവസരം നല്‍കിയില്ല,ബിജെപിയോട് ഇപ്പോള്‍ വിരോധമില്ല-എലിസബത്ത്

Sep 23, 2023


mv govindan

1 min

'ഒറ്റുകൊടുക്കരുത്, ഒറ്റക്കെട്ടായി നില്‍ക്കണം'; കരുവന്നൂര്‍ കേസില്‍ എം.വി ഗോവിന്ദന്റെ താക്കീത്

Sep 24, 2023


mv govindan

'സുരേഷ് ഗോപി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വീടുവാടകക്കെടുത്ത് താമസം തുടങ്ങി'; ഇ.ഡിക്കെതിരേ ഗോവിന്ദൻ

Sep 23, 2023


Most Commented