സുപ്രീംകോടതി (Photo: പി.ജി.ഉണ്ണികൃഷ്ണൻ)
ന്യൂഡല്‍ഹി: കേരള ബാര്‍ കൗണ്‍സിലിന്റെ അഭിഭാഷക ക്ഷേമനിധി ഫണ്ടില്‍ തിരിമറി നടത്തിയ കേസിലെ അഞ്ച് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് സി.ബി.ഐ.യ്ക്ക് നോട്ടീസ് അയച്ചത്.
ക്ഷേമനിധി ഫണ്ടില്‍ തിരിമറി നടത്തി 7.61 കോടി തട്ടിയെന്ന കേസ് സി.ബി.ഐ.യാണ് അന്വേഷിക്കുന്നത്. ഈ കേസിലെ ആറ് പ്രതികളാണ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ജയപ്രഭ, ഫാത്തിമ ഷെറിന്, മാര്ട്ടിന് എ., ആനന്ദരാജ്, ധനപാലന്, രാജഗോപാലന്‍ പി. എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.
കേസിലെ ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും ഇതിനോടകം സ്ഥിരം ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി. ചിദംബരേഷ് ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് അന്വേഷണ ഏജന്‍സിയായ സി.ബി.ഐ.യ്ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന് വി. ചിദംബരേഷ്, അഭിഭാഷകരായ മനോജ് സെല്‍വരാജ്, എം.കെ. അശ്വതി എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരായത്.
Content Highlights: kerala lawyers' welfare fund scam: supreme court notice on anticipatory bail plea of accused
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..