തിരുവനന്തപുരം: ലോ അക്കാദമിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി പിടിച്ചെടുക്കാമെന്ന് റെവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് റിപ്പോര്‍ട്ട് നല്‍കി. ലോ അക്കാദമി ഭൂമി സംബന്ധിച്ച പരാതിയില്‍ റെവന്യൂ സെക്രട്ടറിയോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
കോളേജിന് വിട്ടുകൊടുത്ത ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, ബാങ്ക് എന്നിവയുടെ ഭൂമി തിരിച്ച് പിടിക്കാമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കോളേജിലേക്ക് നിര്‍മിച്ചിരിക്കുന്ന റോഡ് ജല അതോറിറ്റിയുടെ സ്ഥലത്തുകൂടിയാണ് കടന്നുപോവുന്നത്. പുറമ്പോക്കിലാണ് അക്കാദമിയുടെ കവാടം സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവ ഒഴിപ്പിക്കണമെന്നും റെവന്യൂ സെക്രട്ടറി മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.