തിരുവനന്തപുരം: കൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

എല്ലാ സംസ്ഥാനങ്ങളും പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. വരുമാനം നിലച്ചു, പൊതുജനാരോഗ്യത്തിനുള്ള ചെലവ് വര്‍ധിച്ചു, ഈ ഘട്ടത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും വായ്പ എടുത്ത് മാത്രമേ ഇനി സംസ്ഥാനത്തിന് മുന്നോട്ട് പോവാനാവൂ എന്ന നിലയാണുള്ളത്. 

സംസ്ഥാനങ്ങള്‍ സ്‌പെഷ്യല്‍ പാന്‍ഡമിക് റിലീഫ് ബോണ്ട് വെയ്ക്കാനുള്ള അനുവാദം നല്‍കുക. സംസ്ഥാനത്തിന്റെ വായ്പ പരിധി 5 ശതമാനമായി ഉയര്‍ത്തുക, പകര്‍ച്ചവ്യാധി പ്രതിരോധത്തിനും പുന്‍നിര്‍മാണത്തിനും പുറത്തുനിന്നുള്ള ഏജന്‍സികളില്‍ നിന്നും വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ കത്തില്‍ ഉന്നയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍ വായിക്കാം

Content Highlights: Kerala is Facing Financial Crisis during covid period says CM Pinarayi Vijayan