44 പുതിയ പദ്ധതികള്‍ക്ക് കൂടി കിഫ്ബിയുടെ അനുമതി; 6943.37 കോടി രൂപ ചെലവഴിക്കും


കിഫ്ബി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ 43-മത് ബോര്‍ഡ് യോഗത്തില്‍ 6943.37 കോടി രൂപയുടെ 44 പുതിയ പദ്ധതികള്‍ക്ക് ധനാനുമതി നല്‍കി . ഇതോടെ ആകെ 70,762.05 കോടി രൂപയുടെ 962 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളത്.

പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 4397.88 കോടി രൂപയുടെ 28 പദ്ധതികള്‍ക്കും, ജലവിഭവ വകുപ്പിന് കീഴില്‍ 273.52 കോടി രൂപയുടെ 4 പദ്ധതികള്‍ക്കും, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ 392.14 കോടി രൂപയുടെ 7 പദ്ധതികള്‍ക്കും, വെസ്റ്റ്‌കോസ്റ്റ് കനാല്‍ വിപുലീകരണത്തിന് 3 പദ്ധതികളിലായി 915.84 കോടി രൂപയുടെ പദ്ധതിക്കും, കൊച്ചി ബാംഗ്‌ളൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം അയ്യമ്പുഴയില്‍ ഗിഫ്റ്റ് (ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ട്രേഡ്) സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപയുടെ പദ്ധതിക്കും, ആയുഷ് വകുപ്പിനു കീഴില്‍ കീഴില്‍ കഞകഅ യുടെ രണ്ടാം ഘട്ട സ്ഥലമേറ്റെടുപ്പിനായി 114 കോടി രൂപയുടെ പദ്ധതിയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്.

ഇത്തവണ ധനാനുമതി നല്‍കിയ പ്രധാന പദ്ധതികള്‍

 • ആനക്കാംപൊയില്‍ - കല്ലാടി മേപ്പാടി ടണല്‍ റോഡ് നിര്‍മ്മാണം 2134.50 കോടി രൂപ
 • വെസ്റ്റ്‌കോസ്റ്റ് കനാല്‍ വിപുലീകരണം (മാഹി - വളപട്ടണം സ്‌ട്രെച്ച്, കോവളം - ആക്കുളം സ്‌ട്രെച്ച്, നീലേശ്വരം - ബേക്കല്‍ സ്‌ട്രെച്ച് എന്നിവയ്ക്കുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിനായി) - 915.84 കോടി രൂപ
 • ഗിഫ്റ്റ് (ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ട്രേഡ്) സിറ്റി - 850 കോടി രൂപ
 • ആലുവ മൂന്നാര്‍ റോഡ് നവീകരണം സ്ഥലമേറ്റെടുപ്പിനായി 653.06 കോടി രൂപ
 • കിഴക്കേക്കോട്ട - മണക്കാട് (അട്ടക്കുളങ്ങര) ഫ്ളൈഓവര്‍ സ്ഥലമേറ്റെടുക്കല്‍ -95.28 കോടി രൂപ
 • തിരുവനന്തപുരം പേരൂര്‍ക്കട ഫ്‌ളൈഓവര്‍ നിര്‍മ്മാണം (മുന്‍പ് അനുമതി നല്‍കിയ സ്ഥലമേറ്റെടുപ്പ് തുകയായ 43.29 കോടി രൂപയ്ക്ക് പുറമേ)- 50.67 കോടി രൂപ
 • മലയോര ഹൈവേ, ചെറങ്ങനാല്‍ - നേരിയമംഗലം സ്ട്രെച്ച് നവീകരണം - 65.57 കോടി രൂപ
 • ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലകളായ ഒറ്റമശേരി, കാട്ടൂര്‍ - പൊള്ളത്തായി, കക്കാഴം, നെല്ലാണിക്കല്‍ എന്നിവിടങ്ങളിലെ പുലിമുട്ട് നിര്‍മാണത്തിനും തീരദേശ സംരക്ഷണത്തിനുമായി 78.34 കോടി രൂപ
 • കാസര്‍കോട് ഗവ.മെഡിക്കല്‍ കോളജ് വികസനം - 31.70 കോടി രൂപ
 • കോഴഞ്ചേരി ജില്ലാ ആശുപത്രി വികസനം - 30.35 കോടി രൂപ
 • റാന്നി താലൂക്ക് ആശുപത്രി വികസനം - 15.60 കോടി രൂപ
അനുമതി നല്‍കിയ പദ്ധതികള്‍

സംസ്ഥാനത്തെ വന്‍കിട അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി റോഡുകള്‍, പാലങ്ങള്‍, ഐ.ടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള വിതരണം, ഇറിഗേഷന്‍, ഗതാഗതം, ടൂറിസം, കായികം, വിദ്യാഭ്യാസം, ഊര്‍ജ്ജം തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇത്തരത്തില്‍ 50,762.05 കോടി രൂപയുടെ 955 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും 20,000 കോടി രൂപയുടെ ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ ഉള്‍പ്പെടുത്തി ഏഴ് പദ്ധതികള്‍ക്കും ധനാനുമതി നല്‍കിയിട്ടുണ്ട്. അങ്ങനെ 70,762.05 കോടി രൂപയുടെ 962 പദ്ധതികള്‍ക്കാണ് കിഫ്ബി എക്സിക്യുട്ടിവ് / ബോര്‍ഡ് യോഗങ്ങളില്‍ നാളിതുവരെ അനുമതി നല്‍കിയിട്ടുള്ളത്.

അംഗീകാരം നല്‍കിയ പദ്ധതികളിലേക്കായി നാളിതുവരെ 17,052.89 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 4,428.94 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കിഫ്ബിയ്ക്ക് സാധിച്ചിട്ടുണ്ട്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented