എന്തിനാണ് വ്യത്യസ്ത വിവാഹനിയമങ്ങള്‍?; രാജ്യത്ത് ഏകീകൃത വിവാഹനിയമം വേണമെന്ന് ഹൈക്കോടതി


ഹൈക്കോടതി | ഫോട്ടോ:മാതൃഭൂമി

കൊച്ചി: രാജ്യത്ത് ഏകീകൃത വിവാഹ നിയമം വേണമെന്ന് ഹൈക്കോടതി. വിവിധ മതങ്ങള്‍ക്ക് എന്തിനാണ് വ്യത്യസ്ത വിവാഹനിയമമെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

വിവാഹ മോചനത്തിന് വിവാഹം കഴിഞ്ഞ്‌ ഒരു വര്‍ഷം കാത്തിരിക്കണമെന്ന ക്രിസ്ത്യന്‍ വിവാഹ നിയമത്തിലെ വ്യവസ്ഥ കോടതി റദ്ദാക്കുകയും ചെയ്തു. മൗലികാവകാശത്തിനെതിരാണ് വ്യവസ്ഥ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. 1869 ലെ വിവാഹ മോചന നിയമത്തിലെ സെക്ഷന്‍ 10 A പ്രകാരമുള്ള വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.

എറണാകുളം സ്വദേശികളായ രണ്ടു പേരുടെ കേസിലാണ് കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ ജനുവരിയില്‍ വിവാഹിതരായ ഇരുവരും മേയില്‍ വിവാഹ മോചനത്തിന് ഹര്‍ജി നല്‍കി. പക്ഷേ ക്രിസ്ത്യന്‍ നിയമപ്രകാരമുള്ള ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടി ജില്ല കോടതി ഹര്‍ജി തള്ളുകയായിരുന്നു. അതോടെ ഈ വ്യവസ്ഥയെ ചോദ്യം ചെയ്തു കൊണ്ട് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരത്തിലൊരു വ്യവസ്ഥ പൗരസ്വാതന്ത്ര്യത്തെയും മൗലികാവകാശത്തെയും ഹനിക്കുന്നതാണെന്ന ബോധ്യപ്പെട്ടതോടെ കോടതി വ്യവസ്ഥ റദ്ദാക്കി. ഈ വിധിയോട് ചേര്‍ത്താണ് വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളെ ഏകീകരിച്ചു കൊണ്ട് ഏകീകൃത വിവാഹ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.

Content Highlights: kerala high court urges government to frame uniform marriage code


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented