കെ-റെയില്‍: ഹര്‍ജി നല്‍കിയവരുടെ ഭൂമിയിലെ സര്‍വേ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി


ബിനില്‍/ മാതൃഭൂമി ന്യൂസ്

പ്രതീകാത്മക ചിത്രം| ഫോട്ടോ : മാതൃഭൂമി

കൊച്ചി: ഹര്‍ജി നല്‍കിയവരുടെ ഭൂമിയിലെ കെ-റെയില്‍ സര്‍വേ ഹൈക്കോടതി താത്കാലികമായി തടഞ്ഞു. നാല് ഹര്‍ജികളിലായി പത്ത് പേരാണ് സര്‍വേ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഭൂമിയിലെ സര്‍വേ നടപടികളാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമവാദം കേട്ടുള്ള വിധി വരാനിരിക്കുന്നതേയുള്ളു. ഫെബ്രുവരി ഏഴില്‍ കേസില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികളാണ് കോടതി തടഞ്ഞിരിക്കുന്നത്.

എന്നാല്‍, സംസ്ഥാനത്താകെ നടക്കുന്ന കെ-റെയില്‍ സര്‍വേ നടപടികള്‍ കോടതി തടഞ്ഞിട്ടില്ല. കോടതിക്ക് മൂന്നില്‍ എത്തിയവരുടെ കാര്യത്തില്‍ മാത്രമാണ് കോടതി തീരുമാനം എടുത്തിരിക്കുന്നത്. സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചല്ല സര്‍വേ നടക്കുന്നതെന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാല്‍ സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്റ്റിലെ സെക്ഷന്‍ നാല് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നുണ്ടെന്നും കെ-റെയില്‍ എന്ന് എഴുതിയ മഞ്ഞ കല്ലുകള്‍ സ്ഥാപിക്കുന്നത് ചട്ടവരുദ്ധമല്ല എന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

കേസില്‍ എതിര്‍ സത്യവാങ്മൂലവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കെ-റെയില്‍ എന്ന് രേഖപ്പെടുത്തിയ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നത് നിയമപരമാണെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എടുത്തിരിക്കുന്നു. കോണ്‍ക്രീറ്റ് കല്ലുകള്‍ ഉപയോഗിച്ചുള്ള സര്‍വേ നടപടികള്‍ തടയാന്‍ കഴിയില്ലെന്ന് രേഖാമൂലം തന്നെ ഈ നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചിരിക്കുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമവാദം കേട്ട് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

Content Highlights : K-Rail; HC temporarily stays survey on lands of petitioners until Feb 7

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented