കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് തിരിച്ചടി. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം കേരള ഹൈക്കോടതി റദ്ദാക്കി. എപിപിമാരെ കോടതി ചുമതലകളില്‍ നിന്ന് മാറ്റി സര്‍ക്കാര്‍ ജോലികള്‍ക്ക് നിയോഗിച്ച പട്ടേലിന്റെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. 

അഡ്മിനിസ്‌ട്രേറ്ററുടെ ഈ നടപടി കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഡ്മിനിസ്‌ട്രേറ്റര്‍ മറുപടി നല്‍കണമെന്നും ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ നടപ്പിലാക്കുന്ന നടപടികള്‍ക്കെതിരെ  പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടയിലാണ് പട്ടേലിന് തിരിച്ചടിയാകുന്ന നടപടി ഹൈക്കോടതിയില്‍ നിന്നുണ്ടായത്. 

Content Highlight: Kerala High Court stay transfer of Assistant Public Prosecutors in Lakshadweep