കിഫ്ബി കേസിൽ തോമസ് ഐസക്കിന് ആശ്വാസം; ഇ.ഡി. അയച്ച തുടർ സമൻസുകൾ ഹൈക്കോടതി മരവിപ്പിച്ചു


മാതൃഭൂമി ന്യൂസ്

തോമസ് ഐസക്ക് അടക്കമുള്ളവരോട് ഈ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. വിശദാംശങ്ങൾ തേടുന്നതിന്റെ കാര്യകാരണങ്ങൾ കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ല എന്നാണ് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കിയത്.

തോമസ് ഐസക് | ഫോട്ടോ: പി.പി. ബിനോജ്‌/ മാതൃഭൂമി

കൊച്ചി: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. മുൻ ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർക്ക് ഇ.ഡി. അയച്ച തുടർസമൻസുകൾ ഹൈക്കോടതി മരവിപ്പിച്ചു. രണ്ടു മാസത്തേക്ക് ഈ കേസുമായി ബന്ധപ്പെട്ട് സമൻസ് അയക്കരുത് എന്ന് ഹൈക്കോടതി നിർദേശിച്ചു.

തോമസ് ഐസക്ക് അടക്കമുള്ളവരോട് ഈ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. വിശദാംശങ്ങൾ തേടുന്നതിന്റെ കാര്യകാരണങ്ങൾ കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ല എന്നാണ് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ തോമസ് ഐസക്കിന് സമൻസ് അയച്ചു. പിന്നീട് വീണ്ടും സമൻസ് അയച്ചപ്പോൾ കൂടുതൽ കാര്യങ്ങൾ ആവശ്യപ്പെട്ടു. വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നു കൊണ്ടുള്ള ചോദ്യങ്ങൾ സമൻസിൽ ഉണ്ടായിരുന്നു. ഇതിന്റെ കാര്യം എന്ത് എന്ന് കോടതി ആ ഘട്ടത്തിൽ തന്നെ ചോദിച്ചിരുന്നു. എന്നാൽ കൃത്യമായ മറുപടികൾ ഇ.ഡിക്ക് നൽകാൻ സാധിച്ചിരുന്നില്ല. തുടർന്ന് അന്വേഷണത്തിൽ ഇടപെടുകയും സമൻസുകൾ അയക്കുന്നത് മരവിപ്പിക്കുകയും ചെയ്യുകയായിരുന്നു.ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് മറ്റൊരു നിർണ്ണായക ഇടപെടൽ കൂടി കേസിൽ ഉണ്ടായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ കൂടി കേസിൽ കക്ഷി ചേർത്തു. തോമസ് ഐസക്ക് നൽകിയ ഹർജിയിലും കിഫ്ബി നൽകിയ ഹർജിയിലും ആർ.ബി.ഐയെ കക്ഷി ചേർത്തുകൊണ്ട് ജസ്റ്റിസ് വി.ജി. അരുൺ തുടർനടപടികളിലേക്ക് കടക്കുകയാണ്. ഇതുസബന്ധിച്ച് ആർ.ബി.ഐയോട് വിശദീകരണം ഹൈക്കോടതി ആവശ്യപ്പെട്ടു. ആർബിഐയുടെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടർ നടപടികളിലേക്ക് ഹൈക്കോടതി കടക്കുക.

മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട തർക്ക വിഷയം ഫെമ നിയമലംഘനം ഉണ്ടായിട്ടുണ്ടോ ഇല്ലേ എന്നതാണ്. അത് വ്യക്തമാക്കേണ്ടത് റിസർവ് ബാങ്കാണ്. അതുകൊണ്ടാണ് ആർബിഐയേും ഹൈക്കോടതി കക്ഷി ചേർത്തിരിക്കുന്നത്.

Content Highlights: kerala high court stay on kiifb case for 2 months


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented