'ന്നാ താന്‍ കേസുകൊടുക്ക്'; വെല്ലുവിളി വേണ്ടെന്ന് ഹൈക്കോടതി


ഹൈക്കോടതി| Photo: Mathrubhumi Library

കൊച്ചി: 'ന്നാ താന്‍ കേസുകൊടുക്കെന്ന' വെല്ലുവിളി വേണ്ടെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. റോഡ് തകര്‍ച്ചയെക്കുറിച്ച് ഫോണില്‍ വിവരങ്ങള്‍ ആരാഞ്ഞ ഹൈക്കോടതിയിലെ അഭിഭാഷകനോട് ഒരു പഞ്ചായത്ത് സെക്രട്ടറി ഇത്തരത്തില്‍ പ്രതികരിച്ചതായി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മുന്നറിയിപ്പ്. ആലുവ-െപരുമ്പാവൂര്‍ റോഡ് തകര്‍ന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതി പരാമര്‍ശം.

ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ ഇങ്ങനെ പെരുമാറരുത്. കേസെടുക്കാനും അത്തരക്കാരെ നേര്‍വഴിക്കുനടത്താനും കോടതിക്ക് അറിയാമെന്നും സിംഗിള്‍ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ഏത് പഞ്ചായത്ത് സെക്രട്ടറിയാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് വെളിപ്പെടുത്താതെയായിരുന്നു വിമര്‍ശം.

റോഡ് പരിശോധന ഇന്നുമുതല്‍

കൊച്ചി: പൊതുമരാമത്ത് വകുപ്പിനു കീഴിലെ റോഡ് പണികളുടെ പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. നിര്‍മാണക്കരാര്‍ പ്രകാരമുള്ള പരിപാലനം നടക്കുന്നെന്ന് ഉറപ്പാക്കാനാണ് പരിശോധന. എറണാകുളം, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച പരിശോധന.

പൊതുമരാമത്തു മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നാല് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍, എട്ട് ചീഫ് എന്‍ജിനിയര്‍മാര്‍, സൂപ്രണ്ടിങ് എന്‍ജിനിയര്‍മാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ എന്നിവരുടെ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുക. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പിഴവുകണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

Content Highlights: Kerala High Court roads


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented