റോഡ് നന്നാക്കാതെ എങ്ങനെ ടോൾ പിരിക്കും?; പാലിയേക്കരയിലെ ടോൾ പിരിവ് ചോദ്യം ചെയ്ത് ഹൈക്കോടതി


ബിനിൽ | മാതൃഭൂമി ന്യൂസ്

പാലിയേക്കര ടോൾ പ്ലാസ | ഫോട്ടോ: മാതൃഭൂമി

കൊച്ചി: റോഡ് നന്നാക്കാതെ പാലിയേക്കരയിൽ എങ്ങനെ ടോൾ പിരിക്കുമെന്ന് ഹൈക്കോടതി. റോഡ് നന്നാക്കാൻ പുതിയ കരാറുകാരെ ഏൽപ്പിച്ചാൽ പഴയ കരാറുകാരന് ടോൾ പിരിക്കാൻ കഴിയുമോ എന്ന് ഹൈക്കോടതി ചോദിച്ചു. പുതിയ കരാറുകാരന് നിര്‍മാണ പ്രവൃത്തി ഏൽപ്പിച്ച സാഹചര്യത്തിൽ എങ്ങനെയാണ് പഴയ കരാറുകാരന് ടോൾ പിരിക്കാൻ കഴിയുക എന്ന ചോദ്യമാണ് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയുടെ കരാര്‍ എടുത്തിരിക്കുന്നത് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡാണ്. എന്നാൽ ഇവർ റോഡ് കൃത്യമായി നന്നാക്കാനോ സഞ്ചാരയോഗ്യമാക്കാനോ തയ്യാറായിരുന്നില്ല. അതുകൊണ്ട് റോഡിലെ കുഴി അടക്കുന്നതിന് മറ്റൊരു കരാറുകാരനെ ചുമതലപ്പെടുത്തി എന്ന കാര്യം ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചു.ഈ ഘട്ടത്തിലാണ് പഴയ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന് എങ്ങനെ ടോൾ പിരിക്കാൻ കഴിയും എന്ന ചോദ്യം ഹൈക്കോടതി ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ ദേശീയപാതാ അതോറിറ്റിയാണ് കൃത്യമായ വിശദീകരണം നൽകേണ്ടത്.

അതോടൊപ്പം തന്നെ റോഡിലെ ക്രമക്കേട് സംബന്ധിച്ച പരിശോധന നടത്തിയ വിജിലൻസിന് ഹൈക്കോടതിയുടെ അഭിനന്ദനവും ഉണ്ടായി. 107 റോഡുകളിൽ പ്രാഥമികമായി ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട് എന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.

Content Highlights: kerala high court questioned paliyekkara toll collection


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented