അസോ. പ്രൊഫസർ നിയമനം കുട്ടിക്കളിയല്ല; പ്രിയാ വർഗീസിന്റെ യോഗ്യത പരിശോധിച്ചോയെന്ന് ഹൈക്കോടതി


ബിനിൽ| മാതൃഭൂമി ന്യൂസ്

അസോസിയേറ്റ് പ്രൊഫസർ എന്നത് കുട്ടിക്കളിയല്ല. അത്തരത്തിൽ ഒരു വിഷയമല്ല ഇത്. നിരവധി വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്നതാണ് ഇത്. ദീർഘകാലത്തെ അധ്യാപന പരിചയമുള്ളവർ കൈകാര്യം ചെയ്തു പോകേണ്ട ഒരു തസ്തികയാണ് അസോസിയേറ്റ് പ്രൊഫസറെന്ന് കോടതി.

പ്രിയാ വർഗീസ് |ഫോട്ടോ:facebook.com/priya.varghese.5492

കൊച്ചി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ നിയമിക്കാനുള്ള നീക്കത്തിൽ വീണ്ടും തിരിച്ചടി. അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും പ്രിയാ വർഗീസിന്റെ യോഗ്യത പരിശോധിച്ചോ എന്നും ഹൈക്കോടതി ചോദിച്ചു.

പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ വിശദമായ വാദത്തിനിടെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പ്രിയാ വർഗീസിന്റെ അധ്യാപന പരിചയം പരിശോധിച്ചതിൽ വ്യക്തതയില്ലെന്ന് കണ്ണൂർ രജിസ്ട്രാർക്കും കോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായി.



നേരത്തെ പ്രിയാ വർഗീസിന് മതിയായ യോഗ്യത ഇല്ല എന്ന കാര്യം യു.ജി.സി. ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി മതിയായ അധ്യാപന പരിചയമുണ്ട്‌ എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സർവകലാശാലയും പ്രിയാ വർഗീസും ഹൈക്കോടതിയിൽ സത്യവാങ്മൂലങ്ങൾ നൽകിയത്. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് കോടതിയുടെ ഭാഗത്തുനിന്ന്‌ കണ്ണൂർ സർവകലാശാലക്കെതിരേ രൂക്ഷവിമർശനമുണ്ടായത്.

കണ്ണൂർ സർവകലാശാലാ രജിസ്ട്രാർ നൽകിയ സത്യവാങ്മൂലത്തിലെ പിഴവുകളാണ് കോടതി ചൂണ്ടിക്കാട്ടിയത്. എങ്ങനെയാണ് പ്രിയാ വർഗീസിന്റെ യോഗ്യത കണക്കാക്കിയത് എന്നാണ് കോടതി മുന്നോട്ട് വെച്ച ചോദ്യം. 'അസോസിയേറ്റ് പ്രൊഫസർ എന്നത് കുട്ടിക്കളിയല്ല. അത്തരത്തിൽ ഒരു വിഷയമല്ല ഇത്. നിരവധി വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്നതാണ് ഇത്. ദീർഘകാലത്തെ അധ്യാപന പരിചയമുള്ളവർ കൈകാര്യം ചെയ്തു പോകേണ്ട ഒരു തസ്തികയാണ് അസോസിയേറ്റ് പ്രൊഫസർ എന്നത്. അവിടെ ഇത്തരത്തിൽ യോഗ്യത ഇല്ലാത്ത ഒരാളെ നിയമിച്ചത് എന്തടിസ്ഥാനത്തിലാണ്' എന്നാണ് കോടതിയുടെ ചോദ്യമുണ്ടായത്.

കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയിലെ രണ്ടാമനായ ജോസഫ് സ്കറിയയാണ് കോടതിയെ സമീപിച്ചത്. പ്രിയാ വർഗീസിന് അഞ്ചു വർഷത്തിൽ താഴെ അധ്യാപന പരിചയം മാത്രമേ ഉള്ളൂ. ഡോക്ടറേറ്റ് എടുത്ത ശേഷമുള്ള അധ്യപനപരിചയം മാത്രമേ കണക്കാക്കാൻ സാധിക്കൂ. അങ്ങനെയെങ്കിൽ പത്ത് വർഷത്തെ അധ്യാപന പരിചയം ഇല്ലാത്ത പ്രിയാവർഗീസിനെ എങ്ങനെ സർവകലാശാല നിയമിച്ചു എന്ന ചോദ്യം ഹർജിക്കാരന്റെ ഭാഗത്തുനിന്നും ഉണ്ടായി.

Content Highlights: kerala high court on priya varghese appointment controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented