കസ്റ്റംസ് കേസിന് പിന്നാലെ ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ജാമ്യം


എം.ശിവശങ്കർ| ഫോട്ടോ: മാതൃഭൂമി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ജാമ്യം. സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ജാമ്യം ലഭിച്ചത്. എന്നാല്‍ എന്‍.ഐ.എ കേസടക്കമുള്ളതിനാല്‍ ശിവശങ്കറിന് പുറത്തിറങ്ങാന്‍ സാധിക്കില്ല.

എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതിയാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. നേരത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസില്‍ രാവിലെ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ നവംബര്‍ 24-നാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റുചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ കസ്റ്റംസ് തുടങ്ങിയിട്ടേയുള്ളൂ. കേസിലെ വിദേശകണ്ണിയായ റബിന്‍സ് കെ. ഹമീദിനെ ചോദ്യംചെയ്തശേഷം എല്ലാ പ്രതികള്‍ക്കും പ്രതിചേര്‍ക്കാതിരിക്കാനുള്ള കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. അതിനുള്ള മറുപടി ലഭിച്ചശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുക. മൂന്നുമാസമെങ്കിലും വേണം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍.

Content Highlights: Kerala High Court Grants Bail to M Sivasankar In Money Laundering Case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented