അപകടത്തിൽപ്പെട്ട ബോട്ട് | ഫോട്ടോ: നിലീന അത്തോളി / മാതൃഭൂമി
കൊച്ചി: ബോട്ടുകളില്‍ കയറാന്‍ കഴിയുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി. അനുവദനീയമായതില്‍ കൂടുതല്‍പ്പേര്‍ കയറി അപകടമുണ്ടായാല്‍ സ്രാങ്കും ഉടമയും മാസ്റ്ററും ഉത്തരവാദികളാകുമെന്നും ഹൈക്കോടതി ഉത്തരവില്‍ പ്രസ്താവിച്ചു. താനൂര്‍ ബോട്ടപകടത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ ദേവന്‍രാമചന്ദ്രനും സോഫി തോമസും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
നിയമങ്ങള്‍ കര്‍ക്കശമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കണം. ബോട്ടിന്റെ വാതിലുകളിലാണ് യാത്രക്കാരുടെ പരമാവധി എണ്ണം പ്രദര്‍ശിപ്പിക്കേണ്ടത്. അപ്പര്‍ഡെക്കിലും ലോവര്‍ഡെക്കിലും കയറാവുന്ന ആളുകളുടെ എണ്ണവും പ്രദര്‍ശിപ്പിക്കണം. മലയാളത്തിലും ഇംഗ്ലീഷിലും ഇത് പ്രദര്‍ശിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ബോട്ടുകളില്‍ ഓവര്‍ ലോഡിങ് പാടില്ല. അനുവദനീയമായ സ്ഥലത്ത് മാത്രമേ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കാവൂയെന്നും കോടതി നിര്‍ദേശിച്ചു. താനൂര്‍ ബോട്ട് ദുരന്തക്കേസില്‍ കോടതിയ സഹായിക്കുന്നതിനായി അഡ്വ. ശ്യാം കുമാറിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ജൂണ്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
Content Highlights: kerala high court direction on tanur boat accident tourist boat journey


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..