കാട്ടാക്കട സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി; പരിക്കേറ്റവരെ നേരില്‍ക്കണ്ട് റിപ്പോര്‍ട്ട് നല്‍കണം


ബിനില്‍/ മാതൃഭൂമി ന്യൂസ്

മർദനത്തിന്റെ ദൃശ്യങ്ങൾ

കൊച്ചി: കാട്ടാക്കടയില്‍ അച്ഛനെയും മകളെയും കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ മര്‍ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി. മര്‍ദനമേറ്റ അച്ഛനെയും മകളെയും നേരിട്ടുകണ്ട് സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി കെ.എസ്.ആര്‍.ടി.സി.ക്ക് നിര്‍ദേശം നല്‍കി. കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കെ.എസ്.ആര്‍.ടി.സിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

കാട്ടാക്കടയിലെ അതിക്രമത്തില്‍ സംഭവദിവസം തന്നെ ഹൈക്കോടതി ഇടപെട്ടിരുന്നു. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി.യോട് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ട് വ്യാഴാഴ്ച കോടതിയില്‍ എത്തിയതോടെയാണ് മര്‍ദനമേറ്റവരെ നേരില്‍ക്കണ്ട് സംസാരിച്ച് വിശദാംശങ്ങള്‍ ശേഖരിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചത്. കേസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.

കഴിഞ്ഞദിവസമാണ് കാട്ടാക്കട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍വെച്ച് അച്ഛനെയും മകളെയും ജീവനക്കാര്‍ മര്‍ദിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Content Highlights: kerala high court comment about kattakkada ksrtc depot incident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented