കൊച്ചി: കേരള പോലീസിന് നേരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പോലീസ് തയ്യാറാവണമെന്ന് ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു.

പലതവണ നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടാകുന്നില്ല. മോശക്കാരായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ തയ്യാറാവണമെന്നും സര്‍ക്കാര്‍ ഹോക്കോടതി ആവശ്യപ്പെട്ടു. 

കൊല്ലം ജില്ലയിലെ ഒരു കേസ് പരിഗണിക്കവെയാണ് കോടതി പോലീസിനെ വിമര്‍ശിച്ചത്. നേരത്തെ 'എടാ' 'എടീ' വിളിവേണ്ടെന്ന് പോലീസിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. മുന്നിലെത്തുന്നവരെല്ലാം പ്രതികളല്ലെന്ന് ഓര്‍മിപ്പിച്ച കോടതി ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മെച്ചപ്പെടണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

പോലീസിന്റെ മോശം പെരുമാറ്റം സഹിക്കേണ്ട ആവശ്യം ജനങ്ങള്‍ക്കില്ല. തെറ്റുചെയ്യുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനേ പോലീസിന് അധികാരമുള്ളൂവെന്നും കോടതി ഓര്‍മിപ്പിച്ചിരുന്നു. പോലീസ് അതിക്രമങ്ങള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതിനിടയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രിയും പോലീസിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു.

Content Highlights: Kerala High Court asks police to be polite while interacting with public