കൊച്ചി: കേരള സര്‍വകലാശാലയിലെ 60 അധ്യാപക നിയമനങ്ങള്‍ ശരിവെച്ച് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചാണ് അധ്യാപക നിയമനം നിയമപരമാണെന്നും ക്രമക്കേടുകളില്ലെന്നും കണ്ടെത്തിയിരിക്കുന്നത്.

ഈ ഉത്തരവോടുകൂടി നിലവിലുള്ള അധ്യാപകര്‍ക്ക് ജോലിയില്‍ തുടരാന്‍ സാധിക്കും. നേരത്തെ സിംഗിള്‍ ബെഞ്ച് ഇവരുടെ നിയമനം അനധികൃതമാണെന്ന് കണ്ടെത്തി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അധ്യാപകര്‍ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് നിയമനം ശരിവെച്ചിരിക്കുന്നത്. 

Content Highlights: Kerala High Court approves Kerala University teachers appointment