തിരുവന്തപുരം: കേരളത്തില്‍ മഴ ശക്തമായി. വടക്കന്‍ കേരളത്തില്‍ യെല്ലോ അലേര്‍ട്ട്  പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിനിടെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാനും ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും  മലയോര മേഖലയിലും താമസിക്കുന്നര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജലനിരപ്പ്   ഉയര്‍ന്നതിനാല്‍ തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത് ഡാം രാവിലെ പതിനൊന്ന് മണിക്ക്  തുറക്കും. 200 ക്യൂമെക്‌സ് വരെ ജലമാണ് പുറത്തുവിടുക. ചാലക്കുടി പുഴയുടെ തീരത്ത്  താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്  നല്‍കിയിട്ടുണ്ട്.