കോവിഡ് ചികിത്സ: ഹോമിയോ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതില്‍ നിരോധനമുണ്ടോയെന്ന് ഹൈക്കോടതി


കൊച്ചി: കോവിഡ് രോഗികളുടെ ചികിത്സയില്‍ ഹോമിയോപ്പതി ചികിത്സകരെ കൂടി ഉള്‍പ്പെടുത്തുന്നതില്‍ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാരിനോട് കേരള ഹൈക്കോടതി ആരാഞ്ഞു.

കോവിഡ് ചികിത്സയില്‍നിന്നു ഹോമിയോപ്പതി ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തുന്നതിനെതിരെ നിര്‍ദേശം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വ്യക്തത തേടിയത്. അഭിഭാഷകനായ എംഎസ് വിനീത് ആണ് ഹര്‍ജിക്കാരന്‍.

കോവിഡ് ചികിത്സയില്‍ ആവശ്യമെങ്കില്‍ ആയുഷ് വകുപ്പിനെ(യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി) കൂടി ഉള്‍പ്പെടുത്താമെന്ന് ബന്ധപ്പെട്ട വകുപ്പിന്റെ നിര്‍ദേശമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറത്തുവരാത്ത പശ്ചാത്തലത്തിലാണ് ഹര്‍ജി.

കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതില്‍ ഹോമിയോചികിത്സകര്‍ക്ക് നിരോധനമുണ്ടോയെന്ന കാര്യത്തില്‍ കേരള സര്‍ക്കാരില്‍നിന്ന് വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ സമയം അനുവദിക്കണമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ പി നാരായണന്‍ അഭ്യര്‍ഥിച്ചു. വിഷയം പരിഗണിച്ച കോടതി കേസ് ഏപ്രില്‍ 17ലേക്ക് മാറ്റി.

അതേസമയം, ഹോമിയോപ്പതി പരിശീലകര്‍ക്കെതിരെ സംസ്ഥാനം നടപടിയെടുക്കാതിരിക്കാന്‍ ഇടക്കാല നിര്‍ദ്ദേശങ്ങള്‍ക്കായി അപേക്ഷകന്‍ അപേക്ഷ നല്‍കിയെങ്കിലും, അത്തരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ബെഞ്ച് വിസമ്മതിച്ചു. പകരം, എന്തെങ്കിലും നിരോധനം നിലവിലുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു കോടതി പ്രതികരിച്ചത്.

ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Content Highlights: Homeopathy, Covid Treatment, Kerala High court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


Roshy augustine

1 min

കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ഇതൊക്കെ വലിയ വര്‍ധനയോ?, ആരും പരാതിപ്പെട്ടില്ല- മന്ത്രി

Feb 6, 2023

Most Commented