വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം റദ്ദാക്കും; കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി


പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം സർക്കാർ റദ്ദാക്കും. തീരുമാനം റദ്ദാക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ബില്ല് വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. പി.എസ്.സിക്ക് പകരം നിയമനത്തിന് പുതിയ സംവിധാനം വരും.

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിനെതിരേ വൻതോതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു സർക്കാരിന്റെ പിന്മാറ്റം.

മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങൾ

  • 60 വയസ് കഴിഞ്ഞ 60,602 പട്ടികവർ​ഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണ സമ്മാനമായി നൽകും. ഇതിനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കും.
  • ലൈഫ് മിഷൻ പദ്ധതി പ്രകാരം സങ്കേതങ്ങളുടെ ഉള്ളിലും സങ്കേത​ങ്ങളോട് ചേർന്നുവരുന്ന പ്രദേശത്തും അതീവ ദുർഘട പ്രദേശത്തും വീട് വയ്ക്കുന്ന പട്ടികവർ​ഗക്കാർക്ക് ധനസഹായം 6 ലക്ഷം രൂപയായി ഏകീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കും.
  • ശമ്പളപരിഷ്ക്കരണം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാർക്ക് 11-ാം ശമ്പളപരിഷ്ക്കരണ ആനുകൂല്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു.
  • മുദ്രവില, രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കും: കെ.എസ്.ആർ.ടി.സിയുടെ അടിയന്തര പ്രവർത്തന ചെലവുകൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നെടുക്കുന്ന 50 കോടി രൂപയുടെ തുടർവായ്പ കരാർ രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നീ ഇനങ്ങളിൽ ആവശ്യമായ 350 ലക്ഷം രൂപ ഒഴിവാക്കാൻ തീരുമാനിച്ചു.
  • ആശ്രിത നിയമനം: വനം വന്യ ജീവി വകുപ്പിൽ വടക്കാഞ്ചേരി റെയ്ഞ്ചിലെ പൂങ്ങോട്ട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുതീ അണയ്ക്കുന്നതിനിടയിൽ മരണപ്പെട്ട വാച്ചർമാരുടെ മക്കൾക്ക് സർക്കാർ സർവ്വീസിൽ നിയമനം നൽകാൻ തീരുമാനിച്ചു. എ.കെ. വേലായുധന്റെ മകൻ കെ വി സുധീഷിന് വാച്ചർ തസതികയിലും വി എ ശങ്കരന്റെ മകൻ വി എസ് ശരത്തിന് ഓഫീസ് അറ്റന്റന്റ് തസ്തികയിലും വ്യവസ്ഥകൾക്ക് വിധേയമായി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നൽകും.
  • ചിന്നാർ വൈഡ്ലൈഫ് ഡിവിഷന് കീഴിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി നോക്കവെ കാട്ടാനയുടെ അതിക്രമത്തിൽ മരണപ്പെട്ട നാ​ഗരാജിന്റെ ഭാര്യ ചിത്രാ ദേവിക്ക് വനം വകുപ്പിന് കീഴിൽ വാച്ചർ തസ്തികയിൽ വ്യവസ്ഥകൾക്ക് വിധേയമായി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നൽകും.
  • ഭരണാനുമതി: കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ നിലവിലുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ വിപുലീകരണത്തിന് 27 കോടി രൂപ അടങ്കൽ തുക കിഫ്ബി വഴി കണ്ടെത്തി എക്സിക്യൂട്ടീവ് ഇന്റർനാഷണൽ ഹോസ്റ്റൽ ബ്ലോക്ക് നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകാൻ തീരുമാനിച്ചു.
  • വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് തീരശോഷണം മൂലം ക്യാമ്പുകളിൽ മാറിത്താമസിക്കേണ്ടി വന്ന കുടുംബങ്ങൾക്ക് ഓരോന്നിനും അവരുടെ പുനരധിവാസം വരെ പ്രതിമാസം 5500 രൂപ വീതം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനാവശ്യമായ തുക റവന്യു (ഡിസാസ്റ്റർ മാനേജ്‌മെന്റ്), മത്സ്യബന്ധനം, ധനകാര്യം എന്നീ വകുപ്പുകൾ അടിയന്തിരമായി കണ്ടെത്തി വിതരണം നടത്തും.

Content Highlights: kerala govt cancels decision to authorize psc for waqf board appointment cabinet decisions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented