'ചാന്‍സലറാക്കിയത് ദേശീയതലത്തിലെ പൊതുധാരണ'; സര്‍ക്കാരിന്റെ ആനുകൂല്യമല്ലെന്ന് ഗവര്‍ണര്‍


'ഓഫീസിലുള്ള ആരെങ്കിലും അയാളുടെ ബന്ധുവിനെ നിയമിക്കാന്‍ വൈസ് ചാന്‍സലറോട് ആവശ്യപ്പെടുന്നത് മുഖ്യമന്ത്രി അറിയുന്നില്ലെന്ന് പറയുന്നത് കഴിവില്ലാത്തവനാണ് അദ്ദേഹമെന്നല്ലേ കാണിക്കുന്നത്. അറിയാമെങ്കില്‍, അദ്ദേഹവും കുറ്റക്കാരനാണ്'

Photo: mathrubhumi

കൊച്ചി: ഗവര്‍ണര്‍മാരെ സംസ്ഥാനങ്ങളിലെ ചാന്‍സലറായി നിയമിച്ചത് ദേശീയതലത്തിലെ പൊതുധാരണ പ്രകാരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആനുകൂല്യമല്ല. ചാന്‍സലറെ മാറ്റുന്നത് സര്‍ക്കാരിന്റെ അധികാരത്തിന് അപ്പുറത്താണെന്നും ഗവര്‍ണര്‍ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം നിലനിര്‍ത്താനാണ് ഗവര്‍ണറെ ചാന്‍സലറാക്കിയത്. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിന് മുമ്പും സര്‍വകലാശാലകളുടെ ചാന്‍സലര്‍ ഗവര്‍ണറായിരുന്നു. പൊതുസമ്മതത്തിനും ധാരണയ്ക്കും യു.ജി.സി. നിയമങ്ങള്‍ക്കുമപ്പുറമുള്ള എന്തെങ്കിലും നടന്നാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

'ആരുമായും വ്യക്തിപരമായ ഏറ്റുമുട്ടലിനില്ല. രാജ്യത്തെ നിയമപ്രകാരം കാര്യങ്ങള്‍ നടക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് എന്റെ ചുമതല. ഭരണകൂടത്തിന്റെ ഇടപെടലില്‍നിന്ന് സര്‍വകലാശാലകള്‍ മുക്തമാണ് എന്ന് ഉറപ്പുവരുത്തുകയാണ് എന്റെ ജോലി. മതിയായ യോഗ്യതകളില്ലാത്ത സ്വന്തക്കാരെ സര്‍വകലാശാലകളില്‍ നിയമിക്കുന്നത് അനുവദിക്കില്ല. അത് നിയമലംഘനമാണ്. ഞാന്‍ പദവിയില്‍ ഉള്ളിടത്തോളം കാലം യു.ജി.സി. നിശ്ചയിച്ച യോഗ്യതകള്‍ ഉള്ളവരെ മാത്രമേ നിയമിക്കുകയുള്ളൂ. ഓഫീസിലുള്ള ആരെങ്കിലും അയാളുടെ ബന്ധുവിനെ നിയമിക്കാന്‍ വൈസ് ചാന്‍സലറോട് ആവശ്യപ്പെടുന്നത് മുഖ്യമന്ത്രി അറിയുന്നില്ല എന്ന് പറയുന്നത് കഴിവില്ലാത്തവനാണ് അദ്ദേഹമെന്നല്ലേ കാണിക്കുന്നത്. അറിയാമെങ്കില്‍, അദ്ദേഹവും കുറ്റക്കാരനാണ്', ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.ഗവര്‍ണറുടെ സ്റ്റാഫ് നിയമനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് പറഞ്ഞ അദ്ദേഹം, അതിലെവിടെയാണ് നിയമലംഘനം എന്നും ചോദിച്ചു. സാങ്കേതിക സര്‍വകലാശാല വി.സിയുടെ ചുമതല നല്‍കിയ സിസാ തോമസിനോട്‌ ഉദ്യോഗസ്ഥര്‍ നിസ്സഹകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. 'ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതാണോ പിന്തുണലഭിക്കാത്തതാണോ എന്നാണ് ചോദ്യം. തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതാണെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: kerala governor arif muhammed khan on governor as chancellor priya varghese ktu vc

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022

Most Commented