ഗവർണറുടെ ഉത്തരവ് പ്രകാരം രാജിവെക്കേണ്ടത് ഈ ഒമ്പത് വി.സിമാര്‍; ചട്ടലംഘനമെന്ത്?


വി.പി. മഹാദേവൻ പിള്ള, സാബു തോമസ്, ഗോപിനാഥ് രവീന്ദ്രൻ, കെ.എൻ. മധുസൂദനൻ, അനിൽ വള്ളത്തോൾ, എം.എസ്. രാജശ്രീ, കെ. റിജി ജോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരും രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം ഇന്നു രാവിലെ 11.30ന് തീരാനിരിക്കെ ഇതുവരെ ആരും രാജിക്കത്ത് നല്‍കിയിട്ടില്ല. സാങ്കേതിക സര്‍വകലാശാല വി.സി എം.എസ് രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഒമ്പത് വി.സിമാരോടും രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

സാങ്കേതിക സര്‍വകലാശാലയ്ക്ക് പുറമേ അഞ്ച് സര്‍വകലാശാലകളിലെ വിസിമാരേയും നിയമിച്ചത് പാനല്‍ ഇല്ലാതെയാണ്. മറ്റുള്ളവരുടെ നിയമനത്തിന് പാനല്‍ ഉണ്ടായിരുന്നെങ്കിലും സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ മാത്രമേ പാടുള്ളൂവെന്ന നിബന്ധന ലംഘിക്കപ്പെട്ടതായി ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു. അതേസമയം, ഗവര്‍ണറുടെ തീരുമാനത്തെ നിയമപരമായി നേരിടാനാണ് സിപിഎമ്മിന്റെ നീക്കം. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം രാജിവെക്കേണ്ടിവരുന്ന വി.സി.മാര്‍ ആരെല്ലാമാണെന്നും ചട്ടലംഘനമെന്തെന്നും നോക്കാം.



1. ഡോ. വി.പി. മഹാദേവന്‍ പിള്ള - കേരള സര്‍വകലാശാല

ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നല്‍കി, സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം.

2. ഡോ. സാബു തോമസ് - എം.ജി. സര്‍വകലാശാല

ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നല്‍കി, സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം.

3. ഡോ. എം.വി. നാരായണന്‍ - കാലടി സംസ്‌കൃത സര്‍വകലാശാല

ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നല്‍കി.

4. ഡോ. ഗോപിനാഥ് രവീന്ദ്രന്‍ - കണ്ണൂര്‍ സര്‍വകലാശാല

ചട്ടലംഘനം: ആദ്യനിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നല്‍കി, സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം, സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വി.സി.ക്ക് തുടര്‍നിയമനം.

5. ഡോ. എം.കെ. ജയരാജ് - കാലിക്കറ്റ് സര്‍വകലാശാല

ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം.

6. ഡോ. കെ.എന്‍. മധുസൂദനന്‍ - കൊച്ചിന്‍ ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)

ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം.

7. ഡോ. കെ. റിജി ജോണ്‍ - കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാല (കുഫോസ്)

ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നല്‍കി.

8. ഡോ. എം.എസ്. രാജശ്രീ - എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതികസര്‍വകലാശാല.

ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നല്‍കി, സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം.

9. ഡോ. വി. അനില്‍കുമാര്‍ - തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല

ചട്ടലംഘനം: സെര്‍ച്ച് കമ്മിറ്റി രണ്ടു പേരുകള്‍ നല്‍കി. ഇതിലൊരാള്‍ പിന്നീട് പിന്മാറിയെന്ന് കണ്‍വീനര്‍ അറിയിച്ചപ്പോള്‍ ചാന്‍സലര്‍ നിയമനം നല്‍കി, സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം.

Content Highlights: kerala government vs governor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented