തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത കുടിശ്ശിക പണമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 2017 ജൂലായ് ഒന്ന്  മുതല്‍ 2018 ജൂണ്‍ 30 വരെ നല്‍കാനുള്ള ക്ഷാമബത്ത ജൂണ്‍മാസത്തെ ശമ്പളത്തോടൊപ്പം നല്‍കാനാണ് ഉത്തരവായത്. ക്ഷാമബത്തയുടെ രണ്ട് ഗഡുക്കളാണ് ഇപ്പോള്‍ കുടിശ്ശിക ഉള്ളത്.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗഡു ഡി.എ കുടിശ്ശിക മുഴുവന്‍ പണമായി നല്‍കുന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി. മുന്‍ കാലങ്ങളില്‍ ക്ഷാമബത്ത കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. 360 കോടിയുടെ ബാധ്യതയാണ് ഇതുവഴി സര്‍ക്കാരിന് ഉണ്ടാവുക.