ഫോട്ടോ: ജി.ശിവപ്രസാദ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജീവനക്കാരെ ഇരുത്തി ജോലി ചെയ്യിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. ജീവനക്കാർ ഏഴു മണിക്കൂറും സീറ്റിൽ ഇരുന്ന് ജോലി ചെയ്യുന്നു എന്ന കാര്യം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ആക്സസ് കൺട്രോൾ സിസ്റ്റം വഴി ആയിരിക്കും ജീവനക്കാരെ നിരീക്ഷിക്കുക. എന്നാൽ ഇതിനെതിരെ സിപിഎം അനുകൂല സംഘടനകൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്.
ഈ സംവിധാനം നടപ്പിലാകുന്നതോടെ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ അരമണിക്കൂറിലേറെ പുറത്ത് പോയാൽ അന്നത്തെ ദിവസം അവധിയായി കണക്കാകും.
സെക്രട്ടറിയേറ്റ് ജീവനക്കാരോട് നിഷ്കർഷിച്ചിട്ടുള്ളത് ഏഴുമണിക്കൂർ ജോലി ചെയ്യണമെന്നാണ്. എന്നാൽ നിലവിൽ ജോലികൾ പൂർണമായും നിർവഹിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഈ ഏഴ് മണിക്കൂറും സീറ്റിൽ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. മറ്റു ആവശ്യങ്ങൾക്ക് വകുപ്പുകളിലേക്കും മറ്റും പോവുകയാണെങ്കിൽ അത് ഔദ്യോഗിക ആവശ്യമാണെന്ന് രേഖപ്പെടുത്തിയാൽ മാത്രമേ അവധി എന്ന നിബന്ധന ഒഴിവായിക്കിട്ടൂ.
പുതിയ സംവിധാനത്തിനെതിരെ പ്രതിഷേധുമായി സിപിഎം അനുകൂല സംഘടനകൾ രംഗത്തെത്തി. ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സംവിധാനമാണ് ഇത് എന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ പഞ്ചിംങ് സിസ്റ്റം മാത്രമാണ് സെക്രട്ടറിയേറ്റിൽ ഉള്ളത്. വൈകാതെ തന്നെ ആക്സസ് കൺട്രോൾ സിസ്റ്റം നടപ്പിലാക്കും.
Content Highlights: Kerala government implement an access control system in the secretariat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..